വടുതല - പേരണ്ടൂര്‍ പാലം: ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ തുടങ്ങി
കൊച്ചി: വടുതല പേരണ്ടൂര്‍ പാലത്തിന്റെ ഭൂമിയെറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ തുടങ്ങിയെന്ന് ഹൈബി ഈഡന് എം.എല്‍.എ അറിയിച്ചു.
കഴിഞ്ഞ ദിവസം എം.എല്‍.എയുടെ നിര്‍ദേശപ്രകാരം വിഷയം ചര്‍ച്ച ചെയ്യുതിനായി പി.ഡബ്ല്യുഡി, ലാന്‍ഡ് അക്വിസിഷന്‍ ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ കലക്ടര്‍ വിളിച്ച് ചേര്‍ത്തിരുന്നു. തേവര പേരണ്ടൂര്‍ കനാലിന് കുറുകെ വടുതല ചിന്മയ സ്കൂളിന് സമീപത്ത് നിന്നാരംഭിച്ച് പേരണ്ടൂര്‍ അവസാനിക്കുന്നതാണ് പുതിയ പാലം.
ഇന്‍വസ്റ്റിഗേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ പാലത്തിന്റെ ടെസ്റ്റ് പൈലിങ് കഴിഞ്ഞ ജനുവരിയില്‍ നടത്തിയിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ പാലത്തിന്റെ നിര്‍മ്മാണത്തിനും ഭൂമി ഏറ്റെടുക്കലിനും ആവശ്യമായ 24.9 കോടി രൂപ അനുവദിച്ചിരുന്നതായും എം.എല്‍.എ പറഞ്ഞു.
പാലം വരുന്നതോടെ ചിറ്റൂര്‍, വടുതല, പച്ചാളം പ്രദേശങ്ങളിലെ യാത്രക്കാര്‍ക്ക് പ്രധാന റോഡുകളില്‍ പ്രവേശിക്കാതെ ഇടപ്പള്ളിയില്‍ എത്തിച്ചേരാനും എളമക്കര നിവാസികള്‍ക്ക് വളരെ വേഗത്തില്‍ വടുതല ഭാഗത്ത് എത്തിച്ചേരാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."