റിക്രൂട്ടിങ് സ്ഥാപനങ്ങളില്‍ പൊലിസ് റെയ്ഡ് നടത്തി
കൊച്ചി: യാതൊരുവിധ അധികാരപത്രവുമില്ലാതെ അനധികൃത വിദേശ റിക്രൂട്ട്‌മെന്റ് നടത്തി ആളുകളെ കബളിപ്പിച്ചിരുന്ന കൊച്ചി നഗരത്തിലെ രണ്ട് പ്രമുഖ റിക്രൂട്ടിങ് സ്ഥാപനങ്ങളില്‍ പൊലിസ് റെയഡ് നടത്തി പാസ്‌പോര്‍ട് അടക്കമുള്ളവ പിടിച്ചെടുത്തു.എറണാകുളം കുരിശുപള്ളി റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ആദര്‍ശ് എന്റര്‍പ്രൈസസ് ആന്റ് മാന്‍പവര്‍ സപ്ലൈ, എറണാകുളം പള്ളിമുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന അറേബ്യന്‍ ട്രേഡ് ടൈംസ് എന്നീ സ്ഥാപനങ്ങളാണ് പൊലിസ് റെയ്ഡ് ചെയ്ത് പാസ്‌പോര്‍ട്ടും മറ്റ് അനുബന്ധ രേഖകളും പിടികൂടിയത്.
ഇതില്‍ അറേബ്യന്‍ ട്രേഡ് ടൈംസില്‍ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന മുപ്പത്തിരണ്ടോളം പാസ്‌പോര്‍ട്ടുകള്‍ കണ്ടെടുത്തതായി പൊലിസ് പറഞ്ഞു. ക്രൈം ബ്രാഞ്ച് അസി.കമ്മിഷണര്‍ ബിജി ജോര്‍ജ് ഓപ്പറേഷന് നേതൃത്വം നല്‍കി. സിറ്റി പൊലിസ് കമ്മിഷണര്‍ എം.പി ദിനേശിന്റെ നിര്‍ദേശപ്രകാരം സിറ്റിയില്‍ വിദേശജോലി വാഗ്ദാനം ചെയ്ത് ആളുകളെ കബളിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനായിട്ട് കൊച്ചി സിറ്റി പൊലിസ് ഏര്‍പെടുത്തിയതാണ് ഓപ്പറേഷന്‍ ബ്ലാക്ക്ഫ്‌ളൈ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."