തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണം: വി.എം സുധീരന്‍
കുട്ടനാട് (ആലപ്പുഴ ) : കുട്ടനാട്ടിലെ കൃഷിഭുമികളും കായല്‍ പ്രദേശങ്ങളും കൈയ്യേറി പാവപ്പെട്ട കര്‍ഷകരുടെ കൃഷിയിടങ്ങള്‍ റിസോര്‍ട്ട് മാഫിയായ്ക്ക് അടിയറവച്ച മന്ത്രി തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു.
പാവപ്പെട്ട കൃഷിക്കാരുടെ കൃഷിയിടങ്ങള്‍ കയ്യേറുന്നത് നോക്കി നില്‍ക്കുന്ന ഗവണ്‍മെന്റും ഉദ്യോഗസ്ഥരുമാണ് കേരളം ഭരിക്കുന്നത്.
സി.പി.എം ന്റെ ഒത്താശയോടെയാണ് കൃഷിയിടങ്ങള്‍ തോമസ് ചാണ്ടി നികത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാര്‍ ഭവനനിര്‍മ്മാണത്തിനും മറ്റുമായി അല്‍പം വയല്‍ നികത്തുകള്‍ ഉണ്ടായപ്പോഴെക്കെ വയല്‍ കയ്യേറ്റം എന്നുപറഞ്ഞ് കൊടികുത്തുകയും സമരം ചെയ്യുകയും ചെയ്ത സി.പി.എം തോമസ് ചാണ്ടിയുടെ കയ്യേറ്റത്തില്‍ മൗനം അവലംബിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ല കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കൈനകരിയില്‍ നടന്ന സമരസംഗമം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഡി.സി.സി പ്രസിഡന്റ് എം.ലിജു അദ്ധ്യക്ഷത വഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി.
എ.എ ഷുക്കുര്‍, കെ.പി.സിസി ട്രഷറര്‍ ജോണ്‍സണ്‍ എബ്രഹാം, കെ.പി.സി.സി സെക്രട്ടറി കെ.പി ശ്രീകുമാര്‍, കെ.പി.സി.സി എക്‌സീക്ക്യൂട്ടീവ് പി.നാരായണന്‍കുട്ടി, എം.എന്‍ ചന്ദ്രപ്രകാശ്,ജി മുകുന്ദന്‍പിള്ള, ഡി.സി.സി ഭാരവാഹികളായ സഞ്ജീവ് ഭട്ട്, പി. ഉണ്ണിക്കൃഷ്ണന്‍, സുബ്രഹ്മണ്യദാസ്, ടി.വി രാജന്‍,,കെ.ഗോപകുമാര്‍,അലക്‌സ് മാത്യു, പ്രതാപന്‍ പറവേലി, പ്രമോദ് ചന്ദ്രന്‍, കെ.പി റാംസെ, രമണി എസ്ഭാനു, ജോസഫ് ചേക്കോടന്‍, പി.കെ സേവ്യര്‍, സജി ജോസഫ്, വി.കെ ബൈജു, പത്തിയൂര്‍ നാസര്‍, ജേക്കബ്ബ് തമ്പാന്‍, തുറവൂര്‍ ദേവരാജന്‍, ഇല്ലിക്കല്‍ കുഞ്ഞുമോന്‍, വിശ്വേശ്വരപണിക്കര്‍, എ.കെ ബേബി, സി.വി രാജീവ്, എസ്.ഡി.രവി, പോളി തോമസ്, ഇ.വി കോമളവല്ലി തുടങ്ങിടവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."