സാക്ഷി വിസ്താരം മാറ്റി
അമ്പലപ്പുഴ : അമ്പലപ്പുഴയില്‍ സ്‌ക്കൂള്‍ വിദ്യാര്‍ഥിനികള്‍ ക്ലാസ് മുറിയില്‍ അത്മഹത്യ ചെയ്ത സംഭവത്തില്‍ സാക്ഷി വിസ്താരം അടുത്ത മാസത്തേക്ക് മാറ്റി.
കേസില്‍ നീതി ലഭിക്കുമെന്ന വിശ്വാസമില്ലെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പറഞ്ഞു .
2008 നവംബര്‍ മാസം 17 നാണ് പീഡനത്തെ തുടര്‍ന്ന് ക്ലാസ് മുറിയില്‍ മൂന്ന് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തത്.
ഏറെ രാഷ്ട്രീയ ഇടപെടലുകളും, പണത്തിന്റെ ശക്തിയും കരുത്ത് തെളിയിച്ച കേസില്‍ മൂന്ന് പെണ്‍കുട്ടികളുടെയും കുടുംബത്തിന് നീതി ലഭിച്ചില്ല.
കേസ് കൃത്യമായി നടത്തികൊണ്ടു പോകുന്നതില്‍ പ്രോസിക്യൂഷന്‍ അഭിഭാഷകന് കഴിഞ്ഞില്ലെന്നാണ് മരിച്ച പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ പറയുന്നത്.പബ്ലിക്ക് പ്രോസിക്യൂട്ടറില്‍ തങ്ങള്‍ക്ക് ഇനി വിശ്വാസമില്ല.
2008 ല്‍ സംഭവുമായി ബന്ധപ്പെട്ട് മരിച്ച പെണ്‍കുട്ടികളുടെ സഹപാഠികള്‍ സാക്ഷി പറയാന്‍ തയ്യാറായിരുന്നു.
ഇപ്പോള്‍ അവരെല്ലാം വിവാഹം കഴിച്ച് കുടുംബവുമായി കഴിയുകയാണ്. ഇതിനിടയില്‍ സാക്ഷികളെ പ്രതിഭാഗം സ്വാധീനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്ന് വിദ്യാര്‍ഥിനികളുടെ മാതാപിതാക്കള്‍ പറയുന്നു.
പ്രതിഭാഗം ശക്തരാണ്. തങ്ങള്‍ക്ക് ഇപ്പോള്‍ പണവും ആരോഗ്യവുമില്ല.
പ്രോസിക്യൂഷന്‍ അഭിഭാഷകനെ മാറ്റണമെന്നാണ് ആഗ്രഹം. ഇക്കാര്യം ആരോട് പറയണമെന്നറിയില്ല.പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് സഹായിക്കാനെത്തിയവരെല്ലാം മുതലെടുക്കാനാണ് ശ്രമിക്കുന്നത് .
ഒന്നര വര്‍ഷം മുന്‍പ് കരുവാറ്റാ സ്വദേശിയായ ഒരു അഭിഭാഷകന്‍ കേസ് നമുക്ക് പൊക്കിയെടുക്കണമെന്ന് പറഞ്ഞ് കയ്യിലുണ്ടായിരുന്ന രേഖകള്‍ എല്ലാം വാങ്ങി പോയി. പിന്നെ വഴിക്ക് വന്നില്ല .
കഴിഞ്ഞ മാസം 18 ന് ആലപ്പുഴ അഡീഷണല്‍ സെക്ഷന്‍ കോടതിയില്‍ സാക്ഷി വിസ്താരം ആരംഭിക്കേണ്ടതായിരുന്നു.
ഇത് വരുന്ന മാസം 18 ലേക്ക് മാറ്റി. മൂന്ന് പേര്‍ക്ക് സാക്ഷി വിസ്താരത്തിനായി നോട്ടീസ് അയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."