സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളി പെരുന്നാളും എട്ടുനോമ്പാചരണവും നാളെ
ഹരിപ്പാട്: പരിശുദ്ധ പരുമല തിരുമേനി സ്ഥാപിച്ച അതിപുരാതനമായ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളി (ആരാഴി പള്ളി) യിലെ വി. ദൈവമാതാവിന്റെ ജനന പെരുന്നാളും എട്ടു നോമ്പാചരണവും നാളെ ആരംഭിക്കും. വൈകിട്ട് 5.30ന് നടക്കുന്ന സന്ധ്യാനമസ്‌ക്കാരത്തിനും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കും ശേഷം കൊല്ലം ഭദ്രാസനാധിപന്‍ സഖറിയാ മാര്‍ അന്തോണിയോസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൊടിയേറും.
സെപ്തംബര്‍ ഒന്നിന് രാവിലെ 7 ന് പ്രഭാത നമസ്‌ക്കാരം, വാ.കുര്‍ബ്ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന എന്നിവയ്ക്ക് അന്തോണിയോസ് തിരുമേനി നേതൃത്വം നല്‍കും. വൈകിട്ട് 6ന് സന്ധ്യാനമസ്‌ക്കാരം, 2 ന് രാവിലെ 7 ന് പ്രഭാത നമസ്‌ക്കാരം തുടര്‍ന്ന് വി.കുര്‍ബ്ബാനയ്ക്ക് കൊച്ചി ഭദ്രാസനാധിപന്‍ ഡോ. യാക്കോബ് മാര്‍ ഐറേനിയസ് തിരുമേനിയും, 3-ാീ തീയതി വി.മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് കല്‍ക്കട്ട ഭദ്രാസനാധിപന്‍ ഡോ.ജോസഫ് മാര്‍ ദീവന്നാസ്യോസ് തിരുമേനിയും മുഖ്യ കാര്‍മ്മികത്വം വഹിക്കും. കുര്‍ബ്ബാനയ്ക്ക് ശേഷം ആദ്യഫല ലേലവും ഉച്ചയ്ക്ക് 1.30 ന് ഉത്രാട സദ്യയും നടക്കും. 4 ന് വി.കുര്‍ബ്ബാന ഇടുക്കി ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ തേവോദോസിയോസ്, 5 ന് വി.മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് അലക്‌സിയോസ് മാര്‍ യൗസേബിയോസ് തിരുമേനിയും 6 ന് നടക്കുന്ന വി.കുര്‍ബ്ബാനയ്ക്ക് കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനിയും മുഖ്യ കാര്‍മ്മികത്വം വഹിക്കും. 4, 5, 6 തീയതികളില്‍ 6.30ന് തിരുവല്ല കെരൂബ് ഗോസ്പല്‍ ടീമിന്റെ നേതൃത്വത്തില്‍ ഗാന വചന ശുശ്രൂഷയും നടക്കും. 7 ന് രാവിലെ 7 മണിയ്ക്ക് പ്രഭാത നമസ്‌ക്കാരത്തെ തുടര്‍ന്ന് വി.മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് അഹമ്മദാബാദ് ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് തിരുമേനി മുഖ്യകാര്‍മ്മികത്വം വഹിക്കും.
മദ്ധ്യസ്ഥ പ്രാര്‍ത്ഥന, 5.30ന് സന്ധ്യാനമസ്‌ക്കാരത്തിന് ശേഷം ചരിത്രപ്രസിദ്ധമായ ചെമ്പെടുപ്പ്, പാച്ചോറിന് തീ പകരല്‍, ഭക്തിനിര്‍ഭരമായ റാസ, കല്ലറയ്ക്കല്‍ ധൂപപ്രാര്‍ത്ഥന, തുടര്‍ന്ന് ആകാശദീപക്കാഴ്ച. സമാപന ദിവസമായ 8 ന് രാവിലെ 7.30 ന് പ്രഭാത നമസ്‌ക്കാരത്തെ തുടര്‍ന്ന് വി.അഞ്ചിന്മേല്‍ കുര്‍ബ്ബാനയ്ക്കും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കും അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് തിരുമേനി നേതൃത്വം നല്‍കും. തുടര്‍ന്ന് നെടുന്തറ കുരിശടിയിലേക്കുള്ള റാസ.റാസ പള്ളിയില്‍ എത്തുമ്പോള്‍ കൊടിയിറക്ക്, നേര്‍ച്ചവിളമ്പ് എന്നിവ നടക്കും. പത്രസമ്മേളനത്തില്‍ ഇടവക വികാരി ഫാ.അലക്‌സാണ്ടര്‍ വട്ടയ്ക്കാട്, അനില്‍ കെ.ജോണ്‍, ജേക്കബ് ശാമുവേല്‍, അനില്‍ചാക്കോ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."