കെ.എസ്.ആര്.ടി.സിയുടെ ഗ്രാമീണ ബസ് സര്‍വിസിന് തുടക്കമായി
ചെറുതോണി: കെ.എസ്.ആര്.ടി.സിയുടെ ഗ്രാമീണ സര്‍വിസിന് ചെറുതോണിയില്‍ തുടക്കമായി. പുലര്‍ച്ചെ 5ന് കാന്തല്ലൂരില്‍ നിന്നാരംഭിച്ച മൂന്നാര്‍, ആനച്ചാല്‍, കൊന്നത്തടി, കമ്പിളികണ്ടം, മുരിക്കാശ്ശേരി, ചെറുതോണി, കുയിലിമല എത്തിയശേഷം തിരിച്ച് ചെറുതോണി, ഇടുക്കി, നാരകക്കാനം, ഈട്ടിക്കവല, തങ്കമണി, പ്രകാശ്, തോപ്രാംകുടി, ചെറുതോണി, മൂന്നാര്‍, കാന്തല്ലൂര്‍ റൂട്ടിലാണ് പുതിയ സര്‍വിസ് ആരംഭിച്ചത്. ചെറുതോണിയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ കെ.എസ്.ആര്.ടി.സി ഡയറക്ടര്‍ സി.വി വര്‍ഗീസ് ബസ് സര്‍വിസ് ഫ്ളാഗ് ഓഫ് ചെയ്തു.
കെ.എസ്.ആര്.ടി.സി ഇടുക്കി സോണല്‍ ഓഫിസര്‍ പി. സുരേഷ് കുമാര്‍ അധ്യക്ഷനായി. കട്ടപ്പന യൂനിറ്റ് ഇന്‍സ്പെക്ടര്‍ സി.ആര് മുരളി സ്വാഗതം പറഞ്ഞു.
മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോളി ജോസ്, ജനപ്രതിനിധികളായ ജലജ ഷാജി, കെ.വി ജോസഫ്, മിനി ജോസഫ്, കെ.എം ജലാലുദ്ദീന്‍, ജൂബി വെട്ടിക്കല്‍, സി.പി.എം ഇടുക്കി ഏരിയ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍, എന്‍.സി.പി ദേശീയ സമിതിയംഗം അനില്‍ കൂവപ്ലായ്ക്കല്, മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് വിനു പി തോമസ്, കെ.എസ്.ആര്.ടി.സി ഡിപ്പോ മാനേജര്‍മാരായ സി മാണി, മാനുവല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."