പെരുമ്പാവൂര്‍ ബി.ജെ.പിയില്‍ പോര് രൂക്ഷം; ജനപ്രതിനിധികള്‍ രാജിക്കൊരുങ്ങുന്നു
പെരുമ്പാവൂര്‍: ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് തര്‍ക്കത്തെ തുടര്‍ന്ന് പാര്‍ട്ടിയിലെ ജനപ്രതിനിധികള്‍ രാജിയ്ക്ക് ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് ജനപ്രതിനിധികള്‍ അടങ്ങുന്ന ഒരു വിഭാഗം സംസ്ഥാന പ്രസിഡന്റിന് പരാതി നല്കി. ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ രാജി ഉള്‍പ്പെടെയുള്ള നടപടികളുമായി നീങ്ങുമെന്ന് നേതാക്കള്‍ മുന്നറിയിപ്പു നല്കി.
മണ്ഡലത്തിലെ ഔദ്യോഗിക പക്ഷത്തോട് ആലോചിക്കാതെയാണ് പ്രസിഡന്റിനെ പ്രഖ്യാപിക്കാന്‍ ജില്ലാ നേതൃത്വത്തിന്റെ നീക്കം. പാര്‍ട്ടി പ്രവര്‍ത്തകനല്ലാത്ത ഒരാളെ പ്രസിഡന്റായി നിയമിച്ചാല്‍ അത് പാര്‍ട്ടിയെ ഇല്ലാതാക്കുമെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ വിലയിരുത്തല്‍. ഇതിനിടെ പാര്‍ട്ടി ഓഫീസിനായി കണ്ടെത്തിയ തുക ജില്ലാ നേതൃത്വം ബാങ്കില്‍ നിന്നും പിന്‍വലിച്ചതായി ഔദ്യോഗിക പക്ഷം ആരോപിച്ചു.
ഈ തുക പെരുമ്പാവൂര്‍ ഓഫിസ് വാങ്ങാന്‍ തിരികെ നല്‍കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് വേളയില്‍ പിരിച്ച തുകയാണ് ഓഫീസിനായി നീക്കിവെച്ചത്. തങ്ങള്‍ പിരിച്ച തുക ജില്ലാ നേതൃത്വം കൊണ്ടുപോയത് ചോദിച്ചതാണ് ഇപ്പോള്‍ വിവാദത്തിന് ഇടയാക്കിയത്. കഴിഞ്ഞ കാലങ്ങളില്‍ പാര്‍ട്ടിയെ വളര്‍ത്താന്‍ സഹായിച്ചവരെ പുറത്താക്കല്‍ നടപടി ശരിയല്ലെന്നും ഔദ്യോഗിക പക്ഷം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."