വ്യാപാരികള്‍ മാലിന്യ സംസ്കരണ സംവിധാനം ഏര്‍പ്പെടുത്തണം
കുമാരമംഗലം: കുമാരമംഗലം ഗ്രാമപഞ്ചായത്തില്‍ ഡി.പി.ഒ ലൈസന്‍സോടു കൂടി ഹോട്ടലുകള്‍, പച്ചക്കറി, പഴം വിപണന കേന്ദ്രങ്ങള്‍, മത്സ്യ-മാംസ വ്യാപാര കേന്ദ്രങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന വ്യാപാരികള്‍ എന്നിവര്‍ എല്ലാ ജൈവ മാലിന്യങ്ങളും അവിടെ തന്നെ ഫലപ്രദമായി സംസ്കരിക്കുന്നതിനുളള സംവിധാനങ്ങള്‍ സെപ്റ്റംബര്‍ 15നകം ഏര്‍പ്പെടുത്തണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ഇതിനായി ബയോബിന്‍, ബയോഗ്യാസ്, എയ്റോബിക് ബിന്‍ പോലുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താവുന്നതാണ്. മാലിന്യങ്ങള്‍ പൊതുനിരത്തിലോ ജലാശയങ്ങളിലോ നിക്ഷേപിക്കരുത്. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പഞ്ചായത്തിന്റെ പരിധിയില്‍ ഉപയോഗിക്കാന്‍ പാടില്ല.ഇത്തരം ബാഗുകളില്‍ സാധനങ്ങള്‍ നല്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ മേല്‍ പഞ്ചായത്ത് നടപടികള്‍ സ്വീകരിക്കും. നായ്ക്കളെ വളര്‍ത്തുന്നവര്‍ അവയ്ക്ക് പേവിഷ ബാധക്കെതിരായ കുത്തിവെയ്പ്പ് ഏടുക്കേണ്ടതും നായ്ക്കളെ കൂട്ടിലോ പൂട്ടിയിട്ടോ വളര്‍ത്തേണ്ടതാണെന്നും സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."