വിമതന്‍ തുണച്ചു; മരടില്‍ കോണ്‍ഗ്രസിന് വൈസ് ചെയര്‍മാന്‍ സ്ഥാനം
മരട്: കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെ നഗരസഭ വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം. കോണ്‍ഗ്രസിലെ ആന്റണി ആശാ പറമ്പിലാണ് മുന്‍ വൈസ് ചെയര്‍മാന്‍ കെ.എ ദേവസിയെ പതിനാറിനെതിരേ പതിനേഴ് വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്. നിലവിലെ വൈസ് ചെയര്‍മാന്‍ രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഇടത് പക്ഷത്തോടൊപ്പം നിന്നിരുന്ന കോണ്‍ഗ്രസ് വിമതനായ ബോബന്‍ നെടുംപറമ്പില്‍ യു.ഡി.എഫ് പക്ഷത്തേക്ക് മാറിയതോടെയാണ് ഇവിടെ എല്‍.ഡി.എഫിന് ഭൂരിപക്ഷം നഷ്ടമായത്. ഇടത് പക്ഷവുമായുള്ള ധാരണ പ്രകാരം ബോബന് വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കാതിരുന്നതാണ് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം രാജിവച്ച് എല്‍.ഡി.എഫ് പിന്തുണ പിന്‍വലിക്കുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
മറ്റൊരു കോണ്‍ഗ്രസ് വിമതന്‍ അബ്ദുള്‍ ജബ്ബാര്‍ നേരത്തെ തന്നെ കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നു. ഇദ്ദേഹത്തിന് യു.ഡി.എഫ് ക്ഷേമ വകുപ്പ് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം നല്‍കിയിരുന്നു. എന്നാല്‍ ഇദ്ദേഹം തല്‍സ്ഥാനം രാജിവച്ചതായറിയുന്നു. ഇദ്ദേഹവും ബോബന്‍ നെടുംപറമ്പിലും വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ചെങ്കിലും ചര്‍ച്ചകള്‍ക്കൊടുവില്‍ ആന്റണി ആശാംപറമ്പിലിനെ തീരുമാനിക്കുകയായിരുന്നു.
രണ്ട് മാസത്തിന് ശേഷം ഇവരുമായി വീണ്ടും ചര്‍ച്ച നടത്താമെന്നാണ് ധാരണ. എന്നാല്‍ താന്‍ യു.ഡി.എഫിന് പ്രശ്‌നാധിഷ്ടിത പിന്തുണയാണ് നല്‍കുന്നതെന്നും വാര്‍ഡിലെ റോഡ് വികസനമാണ് ഇപ്പോള്‍ തന്റെ മുഖ്യ ലക്ഷ്യമെന്നും ബോബന്‍ അറിയിച്ചു . മുപ്പത്തിമൂന്നംഗ കൗണ്‍സിലില്‍ യു.ഡി.എഫിനും എല്‍. ഡി.എ ഫിനും പതിനഞ്ച് വീതം സീറ്റാണുള്ളത്. നിലവില്‍ രണ്ട് കോണ്‍ഗ്രസ് വിമതര്‍ യു.ഡി എഫിനൊപ്പവും ഒരു സ്വതന്ത്ര എല്‍.ഡി.എഫിനൊപ്പവും നില്‍ക്കുന്നു.എല്‍.ഡി.എഫ് പക്ഷത്തുള്ള സ്വതന്ത്രയായ നിലവിലെ ചെയര്‍പേഴ്‌സണ്‍ ദിവ്യ അനില്‍കുമാറിനെ ആറ് മാസം പൂര്‍ത്തിയാക്കുമ്പോള്‍ വിമതരുടെ പിന്തുണയോടെ കേവല ഭൂരിപക്ഷമുള്ള യു.ഡി.എഫിന് അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കാമെന്നിരിക്കെ അടുത്ത ചെയര്‍പേഴ്‌സണ്‍ ആരെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.
ഗ്രൂപ്പിസം ശക്തമായ മരടില്‍ ഒന്നിലധികം കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. വിമതരെ കൂടെ നിര്‍ത്തിയും സ്ഥാനമോഹികളെ തൃപ്തിപ്പെടുത്തിയും കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന് വരുംനാളുകളില്‍ കാത്തിരുന്നു കണേണ്ടി വരും. പരസ്പരം കാലുവാരിയതാണ് യു.ഡി.എഫ് സാദ്ധ്യതയുണ്ടായിരുന്ന മരടില്‍ ഭൂരിപക്ഷം ലഭിക്കാതെ പോയത്. പ്രഭല ഘടകകക്ഷിയായ ലീഗിനെ സിറ്റിങ് സീറ്റില്‍ കാലുവാരി തോല്‍പിച്ചതും ഉറച്ച മറ്റു സീറ്റുകളില്‍ ഗ്രൂപ്പ് കളിച്ച് സീറ്റ് നഷ്ടപ്പെടുത്തിയതും ഇവിടുത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ തന്നെ അമര്‍ഷവും പ്രതിഷേധവും ഉണ്ടാക്കിയിട്ടുണ്ട്.
എല്‍.ഡി.എഫ് ക്യാംപിലും പ്രതിഷേധം പുകയുകയാണ്. കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെ ഭരണം ലഭിച്ച എല്‍.ഡി.എഫിന് ഭരണം നിലനിര്‍ത്താന്‍ കഴിയാതെ പോയത് സി.പി.എം നേതൃത്വത്തിന്റെ പിടിപ്പ് കേടാണെന്ന് സി.പി.ഐയും ആരോപിക്കുന്നു. കരാറനുസരിച്ച് കോണ്‍ഗ്രസ് വിമതന് വൈസ് ചെയര്‍മാന്‍ സ്ഥാനം വിട്ടുനല്‍കാന്‍ വിസമ്മതിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നും വിമതന്‍ കോണ്‍ഗ്രസ് കാമ്പിലേക്ക് പോയതെന്നും സി.പി.ഐ നേതാക്കള്‍ പറയുന്നു .
കനത്ത പൊലിസ് കാവലിലാണ് തെരഞ്ഞെടുപ്പ് നടന്നത്. വരണാധികാരിയായ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അബ്ദുള്‍ സത്താര്‍ തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."