HOME
DETAILS
MAL
ഹാദിയ കേസ്: അന്വേഷണത്തിന് നിയോഗിക്കപ്പെട്ട ജസ്റ്റിസ് രവീന്ദ്രന് പിന്മാറി
backup
August 30 2017 | 06:08 AM
ന്യൂഡല്‍ഹി: ഹാദിയ കേസിലെ എന്‍.ഐ.എ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാനായി സുപ്രിംകോടതി നിയോഗിച്ച ജസ്റ്റിസ് ആര്.വി.രവീന്ദ്രന് പിന്മാറി. കോടതിയുടെ അഭ്യര്‍ത്ഥനയോട് വിസമ്മതം അറിയിച്ച് ജസ്റ്റിസ് രവീന്ദ്രന് ചീഫ് ജസ്റ്റിസിന് കത്തുനല്‍കി. അന്വേഷണത്തില്‍ നിന്നു പിന്മാറിയ കാരണം വ്യക്തമാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മേല്‍നോട്ടത്തിന് പുതിയ റിട്ട. ജസ്റ്റിസിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.ഐ.എ വീണ്ടും കോടതിയെ സമീപിക്കും. എന്‍.ഐ.എ അന്വേഷണത്തിന് സ്വതന്ത്രസ്വഭാവം ഉണ്ടാക്കാനാണ് മേല്‍നോട്ടത്തിനായി റിട്ട. സുപ്രിംകോടതി ജഡ്ജിയെ നിയമിക്കാന്‍ കോടതി തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."