HOME
DETAILS

കേരളത്തെ സമ്പൂര്‍ണ ജൈവകാര്‍ഷിക സംസ്ഥാനമാക്കുക സര്‍ക്കാരിന്റെ ലക്ഷ്യം: മുഖ്യമന്ത്രി

  
backup
August 30 2017 | 07:08 AM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3-%e0%b4%9c%e0%b5%88%e0%b4%b5%e0%b4%95%e0%b4%be

 

അതിരമ്പുഴ: കേരളത്തെ സമ്പൂര്‍ണ ജൈവകാര്‍ഷിക സംസ്ഥാനമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മഹാത്മാഗാന്ധി സര്‍വകലാശാല കോട്ടയം ജില്ലയില്‍ 'ജൈവം-2017' എന്ന പേരില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ ജൈവസാക്ഷരതാ യജ്ഞം സര്‍വകലാശാലാ സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥി സമൂഹവും യുവതലമുറയും ഏറ്റെടുക്കുമ്പോഴാണ് സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതി പോലുള്ളവ സാര്‍ഥകമാകുന്നത്. അക്കാദമിക രംഗത്ത് മികവ് പുലര്‍ത്തുന്ന മഹാത്മാഗാന്ധി സര്‍വകലാശാല ഇതിന് നേതൃത്വം കൊടുക്കുന്നു എന്നത് ശ്ലാഘനീയമാണ്.
സംസ്ഥാനത്ത് ഏറെ ജനങ്ങള്‍ ഉപജീവനത്തിനായി കാര്‍ഷിക വൃത്തിയെ ആശ്രയിക്കുമ്പോഴും ഈ മേഖല ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ്. കാര്‍ഷികവൃത്തി വാണിജ്യവല്‍ക്കരിക്കപ്പെടുന്നത് മണ്ണിന്റെ ഫലഭൂയിഷ്ടതയും ഓജസും നശിപ്പിച്ചു കൊണ്ടാണ്.
ജൈവകൃഷി എന്ന ആശയത്തിന് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത് അതിനാലാണ്. ആരോഗ്യത്തിന് ഹാനികരമാകാത്ത ഭക്ഷ്യസാധനങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഭൂപ്രദേശമായി സംസ്ഥാനത്തെ മാറ്റാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വ്യക്തികള്‍, സംഘടനകള്‍, പ്രസ്ഥാനങ്ങള്‍ എന്നിവയെല്ലാം ഒറ്റക്കെട്ടായി അണിചേരുമ്പോളാണ് ഇത്തരം വലിയ മാറ്റങ്ങള്‍ സമൂഹത്തില്‍ കൊണ്ടുവരാന്‍ കഴിയുക എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടലാണ് മഹാത്മാഗാന്ധി സര്‍വകലാശാല നടത്തിയിരിക്കുന്നത്. മാതൃകാപരമായ ഈ പ്രവര്‍ത്തനം ഒരു ജില്ലയില്‍ മാത്രമായി ഒതുക്കരുതെന്നും സര്‍വകലാശാലയുടെ പ്രവര്‍ത്തന മേഖല വ്യാപിച്ചു കിടക്കുന്ന അഞ്ച് ജില്ലകളിലേയ്ക്കു കൂടി വ്യാപിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. അതിന് ആവശ്യമായ വലിയ സേനയാണ് നാഷനല്‍ സര്‍വീസ് സ്‌കീം വാളണ്ടിയര്‍മാരായി സര്‍വകലാശാലയ്ക്കുള്ളത്. സമൂഹത്തിലെ ഏതു വിഭാഗം ജനങ്ങളെക്കാളും യുവജനങ്ങളുടെ കൈകളില്‍ എത്തുമ്പോളാണ് ഒരു പദ്ധതി വിജയിക്കുന്നത്. നാടിന്റെ വലിയ മാറ്റത്തിന്റെ ഊര്‍ജമായി പ്രവര്‍ത്തിക്കാന്‍ വിദ്യാര്‍ഥികള്‍ക്കു കഴിയും.
വിഷമാണ് എന്നറിയാതെ വിഷലിപ്തമായ ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നതിനെതിരേ സമൂഹത്തെ ജാഗ്രതപ്പെടുത്തുന്ന നവകേരളത്തിന്റെ പടയാളികളായി മാറാന്‍ ഇതുവഴി യുവതലമുറയ്ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ പച്ചക്കറികള്‍ കൊണ്ട് നിര്‍മിച്ച നിലവിളക്ക് കൊളുത്തിയാണ് മുഖ്യമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് മുഖ്യമന്ത്രി ജൈവപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷനായി. ഉന്നതവിദ്യാഭ്യാസ രംഗത്തുണ്ടാകുന്ന പുതിയ ചിന്തകള്‍ സമൂഹത്തിന് മാതൃകയും പ്രചോദനവും ആകുമ്പോളാണ് വിദ്യാഭ്യാസം അതിന്റെ ലക്ഷ്യത്തിലെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജോസ് കെ. മാണി എം.പി ജൈവ ബാധന മാര്‍ഗരേഖ പ്രകാശനം ചെയ്തു.
സിന്‍ഡിക്കേറ്റ് അംഗം കൂടിയായ രാജു എബ്രഹാം എം.എല്‍.എ ജൈവ മൊബൈല്‍ ആപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി രചിച്ച ജൈവഗീതം സുരേഷ് കുറുപ്പ് എം.എല്‍.എ പ്രകാശനം ചെയ്തു. ജൈവം ചെയര്‍മാന്‍ അഡ്വ. പി.കെ ഹരികുമാര്‍ പദ്ധതി വിശദീകരിച്ചു. വൈസ് ചാന്‍സലര്‍ ബാബു സെബാസ്റ്റ്യന്‍, രജിസ്ട്രാര്‍ എം.ആര്‍ ഉണ്ണി, സിന്‍ഡിക്കേറ്റ് അംഗങ്ങളായ പ്രൊഫ. ടോമിച്ചന്‍ ജോസഫ്, ഡോ. എ. ജോസ്, ഡോ. എം.എസ് ലത, എന്‍.എസ്.എസ് കേരള ആന്റ് ലക്ഷദ്വീപ് റീജിയനല്‍ ഡയറക്ടര്‍ ജി.പി സജിത് ബാബു പ്രസംഗിച്ചു.
സര്‍വകലാശാലയുടെ പാഠ്യപദ്ധതിയുടെ ഭാഗമായ കൃഷിചെയ്ത ഞവര അരിയുടെ കിഴി നല്‍കിയാണ് വിദ്യാര്‍ഥികള്‍ വിശിഷ്ടാതിഥകളെ സ്വീകരിച്ചത്. ജില്ലയിലെ 4,87,296 ഭവനങ്ങളില്‍ ജൈവകൃഷി രീതിയില്‍ പരിശീലനം ലഭിച്ച 10,000 ഓളം നാഷനല്‍ സര്‍വിസ് സ്‌കീം വാളണ്ടിയര്‍മാര്‍ നേരിട്ടു ചെന്ന് ജൈവകൃഷി രീതി പരിചയപ്പെടുത്തുന്നതാണ് പദ്ധതി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago