ഓണം പച്ചക്കറി മാര്‍ക്കറ്റ് ഇന്നുമുതല്‍
രാമപുരം: ഓണത്തോടനുബന്ധിച്ച് രാമപുരം കൃഷിഭവന്‍, കുടുംബശ്രീ, ഇക്കോഷോപ്പ്, വി.എഫ്.പി.സി.കെ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഓണം പച്ചക്കറി മാര്‍ക്കറ്റ് തുടങ്ങുന്നു.
പഞ്ചായത്തിലെ കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന ഗുണമേന്മയുള്ള ജൈവ പച്ചക്കറി ഇനങ്ങളും കൂടാതെ കുടുംബശ്രീയുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളുമാണ് വില്‍പനയ്ക്ക് തയാറായിട്ടുള്ളത്. കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് നടപ്പാക്കിയിട്ടുള്ള ഓണസമൃദ്ധി എന്ന പേരിലുള്ള ഈ പച്ചക്കറി മാര്‍ക്കറ്റില്‍നിന്ന് പച്ചക്കറി ഇനങ്ങള്‍ പൊതുവിപണിയിലേക്കാള്‍ വിലക്കുറവില്‍ ലഭിക്കും. എസ്.ബി.ഐയുടെ എതിര്‍വശത്ത് തേവര്‍കുന്നേല്‍ ബില്‍ഡിങിലാണ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുക.
ഇന്നു മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെ പ്രവര്‍ത്തിക്കുന്ന ഓണം പച്ചക്കറി മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് നിര്‍വഹിക്കും.
ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് മെംബര്‍മാര്‍, കാര്‍ഷിക വികസന സമിതിയംഗങ്ങള്‍, രാഷ്ട്രീയ-സാമൂഹ്യ നേതാക്കള്‍ പങ്കെടുക്കും. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ഏഴുവരെയാണ് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."