HOME
DETAILS
MAL
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ശ്രദ്ധേയമാകുന്നു
backup
August 11 2016 | 20:08 PM
ആനക്കര: കാര്‍ഷിക മേഖലയിലെ ക്രിയാത്മകമായ ഇടപെടലുകളിലൂടെ പട്ടിത്തറ ഗ്രാമ പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതി ശ്രദ്ധേയമാകുന്നു. തൊഴിലുറപ്പ് നിയമത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ടു തന്നെ വേറിട്ട ലക്ഷ്യങ്ങളോടെ വ്യത്യസ്തമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുകയാണ് ഭരണ സമിതി. ഇക്കഴിഞ്ഞ വേനല്‍ക്കാല പച്ചക്കറി കൃഷി വലിയ തോതില്‍ സംഘകൃഷിയിലൂടെ വിജയിപ്പിക്കാനായത് ജൈവകൃഷിയുടെ ആവശ്യകതയെക്കുറിച്ചുള്ള മികച്ച സന്ദേശവുമായി. ഇതിലൂടെ കാര്‍ഷിക രംഗത്തേക്കു വന്ന പല ഗ്രൂപ്പുകളും ഇപ്പോഴും സജീവമാണെന്നതാണ് വലിയ നേട്ടം. എല്ലാ മേഖലയിലും സ്വയം പര്യാപ്തതക്കായുള്ള ശ്രമങ്ങളുടെ ഭാഗമായി അഞ്ചേക്കര്‍ സ്ഥലത്ത് ആരംഭിച്ച പൂകൃഷിയും വിജയത്തിന്റെ പാതയിലാണ്. കിഴങ്ങ് വര്‍ഗങ്ങളുടെ വ്യാപകമായ കൃഷിക്ക് നാല്പതോളം ഗ്രൂപ്പുകള്‍ തുടക്കം കുറിച്ചു കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."