സഹചാരിയുടെ സേവനങ്ങള്‍ വിപുലമാക്കുക: പി.കെ.പി
പാപ്പിനിശ്ശേരി: ജില്ലാ സഹചാരിയുടെ കീഴിലുള്ള സേവന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും ആതുരസേവനം ഉമ്മത്തിന്റെ ബാധ്യതയാണെന്നും കഷ്ടപ്പെടുന്ന നിര്‍ധന രോഗികളെ കണ്ടെത്തി സഹായം എത്തിക്കുന്നതിനുള്ള സഹചാരിയുടെ സേവനങ്ങള്‍ വിപുലമാക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് പി.കെ.പി അബ്ദുസലാം മുസ്ലിയാര്. ബലിപെരുന്നാള്‍ ഫണ്ട് ശേഖരണം ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ബലിപെരുന്നാള്‍ ദിനത്തില്‍ പള്ളികളില്‍ നടത്തുന്ന സഹചാരി ഫണ്ട് ശേഖരണം വിജയിപ്പിക്കുന്നതിന് എല്ലാവരും രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഹ്മദ് ബഷീര്‍ ഫൈസി മാണിയൂര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ബഷീര്‍ അസ്അദി നമ്പ്രം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഷഹീര്‍ പാപ്പിനിശ്ശേരി, നേതാക്കളായ ഇഖ്ബാല്‍ മുട്ടില്‍, സുറൂര്‍ പാപ്പിനിശ്ശേരി, അസ്ലം പടപ്പേങ്ങാട് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."