കേന്ദ്ര റോഡ് ഫണ്ടിലൂടെ 12 റോഡുകള്‍ കണ്ണൂരിന്: മന്ത്രി ജി. സുധാകരന്
കണ്ണൂര്‍: കേന്ദ്ര റോഡ് ഫണ്ട് പദ്ധതിയില്‍ ഇത്തവണ കേരളത്തിന് ലഭിച്ച 400 കോടിയുടെ 30 റോഡ് പ്രവൃത്തികളില്‍ 12ഉും കണ്ണൂര്‍ ജില്ലയ്ക്ക് ലഭ്യമാക്കാനായെന്ന് മന്ത്രി ജി. സുധാകരന്. അഞ്ച് കോടിയുടെ നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് അഭിവൃദ്ധിപ്പെടുത്തുന്ന തോട്ടട-അയ്യാരത്ത് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം തെരു മണ്ഡപത്തിന് സമീപം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വികസനകാര്യത്തില്‍ രാഷ്ട്രീയമോ അല്ലാത്തതോ ആയ ഒരു പക്ഷപാതവും പാടില്ലെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു.
മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷനായി. പി.കെ ശ്രീമതി എം.പി, മേയര്‍ ഇ.പി ലത, എം.പി മുഹമ്മദലി, കെ. ഭാരതി, സുമ ബാലകൃഷ്ണന്, പി.കെ മിനി, എം. ശശികുമാര്‍ സംസാരിച്ചു.
പയ്യന്നൂര്‍ കോത്തായിമുക്ക് ദേശീയപാതയില്‍ നിന്നാരംഭിച്ച് കാങ്കോല്‍, പെരിങ്ങോം സി.ആര്.പി.എഫ് കേന്ദ്രത്തിനു മുന്നില്‍ എത്തിച്ചേരുന്ന പയ്യന്നൂര്‍-ചെറുപുഴ റോഡ്, കുയ്യാലി-കൊളശ്ശേരി-എരഞ്ഞോളി-തോട്ടുമ്മല്‍-കതിരൂര്‍ റോഡ് എന്നിവ കേന്ദ്ര റോഡ് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തികളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. കാങ്കോലില്‍ നടന്ന ചടങ്ങില്‍ സി. കൃഷ്ണന് എം.എല്‍.എ അധ്യക്ഷനായി. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സത്യപാലന്, പയ്യന്നൂര്‍ മുനിസിപ്പാലിറ്റി ചെയര്മാന് ശശി വട്ടക്കൊവ്വല്‍ സംസാരിച്ചു. കൊളശ്ശേരിയില്‍ നടന്ന ചടങ്ങില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."