ജനറലാശുപത്രി 'താലൂക്കാശുപത്രി' തന്നെ
കാസര്‍കോട്: കാസര്‍കോട് താലൂക്ക് ആശുപത്രി ജനറല്‍ ആശുപത്രിയായി ഉയര്‍ത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പരാധീനതകള്‍ ബാക്കി. ജനറലാശുപത്രിയായി വളര്‍ന്നിട്ടണ്ടുണ്ടംണ്ടണ്ട താലൂക്കാശുപത്രിയിലെ സൗകര്യങ്ങളുമായി പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ രോഗികള്‍ക്കും ജീവനക്കാര്‍ക്കും ദുരിതപര്‍വം തന്നെ. ജീവനക്കാരുടെ കുറവും വിവിധ വിഭാഗങ്ങള്‍ തുടങ്ങാത്തതും ആശുപത്രിയുടെ നവീകരണം യഥാസമയം നടക്കാത്തതും ആശുപത്രിയില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.
താലൂക്കാശുപത്രിയില്‍ നിന്നു ജനറലാശുപത്രിയായി ഉയര്‍ത്തുമ്പോള്‍ വാഗ്ദാനം നല്‍കിയ ന്യൂറോളജി, യൂറോളജി വിഭാഗങ്ങള്‍ ഇതുവരെ ആശുപത്രിയില്‍ ആരംഭിച്ചിട്ടില്ല. അതിനാല്‍ ഈ വിഭാഗങ്ങളിലെ വിദഗ്ധ ചികിത്സയ്ക്കായി രോഗികള്‍ ഇപ്പോഴും സ്വകാര്യാശുപത്രികളെ ആശ്രയിക്കേണ്ടണ്ടിണ്ടണ്ടണ്ടവരുന്നു.
മറ്റു വിഭാഗങ്ങളിലെല്ലാം ഡോക്ടര്‍മാരുണ്ടെങ്കിലും നഴ്‌സിങ് അസിറ്റന്റ്, ഗ്രേഡ് രണ്ട് ജീവനക്കാരുടെ കുറവ് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കു വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
നിലവിലെ കണക്കനുസരിച്ച് 47 നഴ്‌സിങ് അസിസ്റ്റന്റുമാരാണ് ആശുപത്രിയില്‍ വേണ്ടത്. എന്നാല്‍ ഇപ്പോഴും താലൂക്കാശുപത്രി ആയിരിക്കുമ്പോള്‍ ഉണ്ടായിരുന്ന 23 തസ്തികകള്‍ മാത്രമേയുള്ളൂ. ഗ്രേഡ് രണ്ട് ജീവനക്കാരുടെ തസ്തിക 46 വേണ്ടിടത്ത് 19പേര്‍ മാത്രമാണുള്ളത്.
ആശുപത്രിയില്‍ കാരുണ്യ മെഡിക്കല്‍സും നീതി മെഡിക്കല്‍ സ്റ്റോറും ഉണ്ടെങ്കിലും ജീവനക്കാരുടെ കുറവു നിമിത്തം മിക്ക സമയത്തും സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളെ ആശ്രയിക്കേണ്ടിവരികയാണെന്നാണ് രോഗികള്‍ പറയുന്നത്.
ഓപ്പറേഷന്‍ തിയറ്റര്‍ മുകളിലത്തെ നിലയിലാണ്. രോഗികളുടെ ബണ്ടണ്ടണ്ടണ്ടണ്ടണ്ടന്ധുക്കള്‍ക്ക് ഇവിടെ എത്തണണ്ടെമങ്കില്‍ പടികള്‍ കയറണം. ഇതു രോഗികള്‍ക്കും കൂടെയെത്തുന്നവര്‍ക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല.
റാമ്പ് നിര്‍മിക്കണമെന്ന ആവശ്യവും നടപ്പായിട്ടില്ല. 24 മണിക്കൂര്‍ പോസ്റ്റുമോര്‍ട്ടത്തിനു നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുവെങ്കിലും ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."