HOME
DETAILS

പ്രധാനമന്ത്രി പൊളിവചനങ്ങള്‍ ഉരുവിട്ടു ഗാന്ധിജിയെ അപമാനിക്കുന്നു: ടി. പത്മനാഭന്‍

  
backup
August 30 2017 | 07:08 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%aa%e0%b5%8a%e0%b4%b3%e0%b4%bf%e0%b4%b5%e0%b4%9a%e0%b4%a8%e0%b4%99%e0%b5%8d

 


കാഞ്ഞങ്ങാട്: പ്രധാനമന്ത്രി പൊളി വചനങ്ങള്‍ ഉരുവിട്ടു ഗാന്ധിജിയെ അപമാനിക്കുകയാണെന്നു പ്രമുഖ കഥാകൃത്ത് ടി. പത്മനാഭന്‍. മന്‍ കി ബാത്തില്‍ ഗാന്ധിജിയെ കുറിച്ച് ഇപ്പോള്‍ പറയുന്നതു മാവേലിയെ വരവേല്‍ക്കാനായി എഴുതിയ പഴയ ഓണപ്പാട്ടുകളുടെ ശൈലിയില്‍ പറഞ്ഞാല്‍ വെറും പൊളിവചനങ്ങള്‍ മാത്രമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. കഥാകൃത്ത് സി.വി ബാലകൃഷ്ണന്‍ എഴുത്തിന്റെ 50 വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായി മാനവ സംസ്‌കൃതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'ദിശ' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാര്‍ നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ ഗാന്ധിജിയടക്കമുള്ളവരെ മറക്കുന്ന രീതിയിലുള്ള കാര്യങ്ങളാണു ചെയ്യുന്നത്. പുതിയ രാഷ്ട്രപതി ആദ്യ പ്രസംഗത്തില്‍ പോലും ഗാന്ധിജിയടക്കമുള്ളവരെ സ്മരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഉത്തരേന്ത്യ കത്തുമ്പോള്‍ ഗാന്ധിജിയെയും ബുദ്ധനെയും കുറിച്ചു തന്റെ റേഡിയോ പ്രഭാഷണമായ മന്‍കി ബാത്തില്‍ മോദി ഓര്‍ക്കുന്നതു ജനത്തെ കബളിപ്പിക്കാനാണ്. യു.പിയില്‍ കുട്ടികള്‍ മരിച്ചു വീണപ്പോള്‍ ഭരണാധികാരി നോക്കി നില്‍ക്കുകയായിരുന്നു. അദ്ദേഹം യോഗിയല്ല രോഗിയാണെന്നും പത്മനാഭന്‍ പറഞ്ഞു. പി.ടി തോമസ് എം.എല്‍.എ അധ്യക്ഷനായി. എം.എ റഹ ്മാന്‍ സി.വി ബാലകൃഷ്ണനെ പരിചയപ്പെടുത്തി.
പ്രമുഖ സാഹിത്യകാരന്‍ എം. മുകുന്ദന്‍ സി.വി ബാലകൃഷ്ണനെ പയ്യന്നൂര്‍ പവിത്ര മോതിരവും ഷാളുമണിയിച്ച് ആദരിച്ചു. കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ജി. ഗോപകുമാര്‍ മുഖ്യാതിഥിയായി. സി.വി ബാലകൃഷ്ണനെക്കുറിച്ചുള്ള പുസ്തകം കണ്ണൂര്‍ സര്‍വകശാല രജിസ്ട്രാര്‍ ഡോ. ബാലചന്ദ്രന്‍ കീഴോത്ത് പ്രകാശനം ചെയ്തു.
എ.വി പവിത്രന്‍ മുഖ്യപ്രഭാഷണം നടത്തി. അനില്‍ അക്കര എം.എല്‍.എ, അഡ്വ.ടി.കെ സെയ്താലിക്കുട്ടി, ഹക്കീം കുന്നില്‍, ബിനു രാജ്, ഇ.വി ജയകൃഷ്ണന്‍, രേണുകുമാര്‍, ഡോ. എ.എം ശ്രീധരന്‍, എ.കെ ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.
സി.വി ബാലകൃഷ്ണന്‍ മറുപടി പ്രഭാഷണം നടത്തി. തുടര്‍ന്നു നടന്ന 'ഞാന്‍ അറിയുന്ന സി.വി' സെമിനാറില്‍ അഡ്വ.എ.വി വാമനകുമാര്‍ മോഡറേറ്ററായിരുന്നു. പ്രഫ.മുഹമ്മദ് അഹമ്മദ്, ഡോ.ഉമര്‍ തറമേല്‍, വി.എസ് അനില്‍കുമാര്‍, കെ.എ ഫ്രാന്‍സിസ്, സന്തോഷ് പനയാല്‍, കെ.വി ശരത് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. 'എഴുത്തിന്റെ ദിശകള്‍' എന്ന സെമിനാറില്‍ ചന്ദ്രന്‍ മുട്ടത്തും 'കാലം,ദേശം,ഭാഷ' സെമിനാറില്‍ വി.വി പ്രഭാകരനും മോഡറേറ്റായി.
ഇന്ന് 'കഥ,തിരക്കഥ, പെണ്ണകം' എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടക്കും. നാലിനു നടക്കുന്ന സമാപന സമ്മേളനത്തില്‍ ആര്യാടന്‍ ഷൗക്കത്ത്, കെ.പി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ അതിഥികളായിരിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  an hour ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  2 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  3 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  3 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  3 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  4 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  4 hours ago