പള്ളത്തൂര്‍ പാലത്തില്‍ വീണ്ടും അപകടം; സ്‌കൂട്ടര്‍ യാത്രക്കാര്‍ വെള്ളത്തിലേക്കു മറിഞ്ഞു
മുള്ളേരിയ: കൈവരിയില്ലാത്ത പണ്ടണ്ടണ്ടണ്ടണ്ടണ്ടണ്ടള്ളണ്ടത്തൂര്‍ പാലത്തില്‍ വീണ്ടും അപകടം. സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്നു രണ്ടു പേരാണ് ഇന്നലെ അപകടത്തില്‍പ്പെട്ടത്. യാത്രക്കാര്‍ നീന്തി രക്ഷപ്പെട്ടു. പിന്നീട് ജെ.സി.ബി ഉപയോഗിച്ച് സ്‌കൂട്ടര്‍ വെള്ളത്തില്‍ നിന്നു പൊക്കിയെടുക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം നാലോടെയാണു സംഭവം. കൊട്ടിയാടിയില്‍ നിന്ന് ഈശ്വരമംഗലം ഭാഗത്തേക്കു പോവുകയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ പാലത്തില്‍ നിന്നു പുഴയിലേക്കു വീഴുകയായിരുന്നു.
കേരള-കര്‍ണാടക അതിര്‍ത്തിയില്‍ ദേലംപാടി പഞ്ചായത്തിലാണു പള്ളത്തൂര്‍ പാലം. മഴ പെയ്താല്‍ തോട്ടില്‍ വെള്ളം നിറഞ്ഞു കവിഞ്ഞു പാലത്തിനു മുകളിലൂടെ ഒഴുകുന്നതാണ് അപകടത്തിനു കാരണം.
ഇവിടെ വലിയ പാലത്തിന് അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഇതിന്റെ ജോലികള്‍ തുടങ്ങിയിട്ടില്ല. 2015ല്‍ ഇതേ സ്ഥലത്തു കുമ്പള എ.എസ്.ഐ നാരായണ നായ്ക്ക് ബൈക്ക് അടക്കം ഒഴുകിപ്പോവുകയും മരിക്കുകയും ചെയ്തിരുന്നു. ഇതോടെ പള്ളത്തൂര്‍ പാലം പുതുക്കിപ്പണിയണിയാന്‍ പല സംഘടനകളും സമരം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ബജറ്റില്‍ പാലത്തിനും പള്ളങ്കോട്പാണ്ടി റോഡിനും 7.58 കോടി രൂപ വകയിരുത്തിയിരുന്നു. മഴക്കാലത്ത് പാലത്തിന്റെ മുകളിലൂടെ വെള്ളമൊഴുകുന്നതിനാല്‍ അപകടം സംഭവിക്കുന്നതു പതിവായിരുന്നു. സിമന്റ് പൈപ്പുകള്‍ക്കുമുകളില്‍ കൈവരികളില്ലാതെയാണ് നിലവിലുള്ള പാലം പണിതത്.
പൈപ്പുകളില്‍ മാലിന്യം വന്നടിയുന്നതിനാല്‍ വെള്ളം പാലത്തിനു മകളിലൂടെ പോകുന്നതാണ് ഇവിടുത്തെ പ്രധാന പ്രശ്‌നം. വെള്ളം മുകളിലൂടെ ഒഴുകുന്നതിനാല്‍ യാത്രക്കാര്‍ക്ക് പാലത്തിന്റെ വലിപ്പവും മനസ്സിലാവുന്നില്ല. പന്ത്രണ്ടിലധികം ബസ് സര്‍വിസുകളടക്കം നൂറുകണക്കിനു വാഹനങ്ങള്‍ ദിവസവും പാലംവഴി പോകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."