സ്വയം തൊഴില്‍ സംരംഭകര്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം
പാലക്കാട്: ഒ.ബി.സി-മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന് ചെയ്യുന്നതിന് കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് സംവിധാനം വിനിയോഗിക്കാം. അപേക്ഷകര്‍ 18നും 55നും മധ്യേ പ്രായമുള്ളവരാവണം.
ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവരുടെ കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപയിലും നഗരപ്രദേശങ്ങളില്‍ 1,20,000 രൂപയില്‍ താഴെയുമാവണം. മതന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് (മുസ്ലിം, ക്രിസ്റ്റന്‍ മുതലായവ) വരുമാനപരിധി പരമാവധി ആറ് ലക്ഷം രൂപവരെയാണ്. ഒ.ബി.സി വിഭാഗക്കാര്‍ക്ക് 10 ലക്ഷം വരെയും മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 30 ലക്ഷം രൂപവരെയും വായ്പ ലഭിക്കും. പലിശ നിരക്ക് ആറ് മുതല്‍ എട്ട് ശതമാനം വരെ മാത്രം. മെഡിക്കല്‍ ക്ലിനിക്, വെറ്ററിനറി ക്ലിനിക്, ഫിറ്റ്നെസ് സെന്റര്‍, മെഡിക്കല്‍ ലബോറട്ടറി, സിവില്‍ എന്‍ജിനിയറിങ് കണ്‍സള്‍ട്ടന്‍സി, ബ്യൂട്ടിപാര്‍ലര്‍, എന്‍ജിനിയറിങ് വര്‍ക്ക് ഷോപ്പ്, കംപ്യൂട്ടര്‍ ട്രെയിനിങ് സെന്റര്‍, സോഫ്റ്റവേര്‍ കണ്‍സള്‍ട്ടന്‍സി, ഫാം നഴ്സറി, ഡയറി ഫാം, ഗോട്ട് ഫാം, ഡിജിറ്റല്‍ സ്റ്റുഡിയോ, വിഡിയോ പ്രൊഡക്ഷന്‍ യൂനിറ്റ്, എഡിറ്റിങ് സ്റ്റുഡിയോ, ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ്, റെഡിമെയ്ഡ് ഗാര്‍മെന്‍സ് യൂനിറ്റ്, ഫുഡ് പ്രോസസിങ്, മിനി ടൂറിസം യൂനിറ്റുകള്‍, ബേക്കറി, റസ്റ്റോറന്റുകള്‍, ടാക്സി, പിക്കപ്പ് വാഹനങ്ങള്‍ തുടങ്ങിയ ലാഭക്ഷമതയോടെയും നിയമപരമായും നടത്താന്‍ പറ്റുന്ന ഏതു സംരംഭത്തിനും വായ്പ നല്‍കും. താത്പര്യമുള്ളളവര് സയെരറര.രീാല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നവരെ ജില്ലാ - ഉപജില്ലാ ഓഫിസുകളില്‍ നിന്നും ബന്ധപ്പെട്ട് വായ്പ ലഭിക്കുന്നതിനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."