നഗരസഭ മാലിന്യം സ്വീകരിക്കില്ലെന്ന നിലപാടിനെതിരേ ഹൈക്കോടതിയെ സമീപിക്കും
പാലക്കാട്: സെപ്റ്റംബര്‍ ഒന്ന് മുതല്‍ പാലക്കാട് നഗരസഭ മാലിന്യം സ്വീകരിക്കില്ലെന്ന് നിലപാടിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് കോളനികളുടെ കേന്ദ്ര സംഘടനയായ ക്യാപ്പും, സ്വരാജ് അഭിയാനും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരളത്തില്‍ ഒരിടത്തും, ജില്ലയിലെ മറ്റു നഗരസഭകളോ ഇതുപോലൊരു തീരുമാനമെടുക്കാന്‍ തയാറായിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ 2016ല്‍ പുറത്തിറക്കിയ ഖരമാലിന്യം കൈകാര്യം ചെയ്യല്‍ നിയമ പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കടമയാണ് മാലിന്യം ശേഖരിച്ച് സംസ്‌കരിക്കണമെന്നത്. ഇതിനു വിരുദ്ധമായി നഗരസഭാ നഗരവാസികളില്‍ നിന്നും മാലിന്യം ശേഖരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു നഗരവാസികളെ വെല്ലു വിളിക്കുകയാണ്. ഇതിനെതിരേ കോടതിയെ സമീപിക്കും.
മാലിന്യം സ്വീകരിക്കുന്നത് ഉടന്‍ നിര്‍ത്തിവെക്കാതെ ബദല്‍ സംവിധാനം നന്നായി നടത്തി കാണിക്കാന്‍ നഗരസഭാ തയ്യാറാവണം. ആദ്യം ഒരു വാര്‍ഡ് തെരഞ്ഞെടുത്ത് ഇവിടെ മാതൃകാപരമായി പദ്ധതി നടപ്പിലാക്കി കാണിച്ചു കൊടുക്കണം. പൈപ്പ് കമ്പോസ്റ്റ് സ്ഥാപിക്കാന്‍ സന്നദ്ധ സംഘടനകളെ ഏല്‍പിക്കണം. നിലവിലെ ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യ സംസ്‌ക്കരണം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളും നടപ്പിലാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ഡോ. എം.എന്‍ അനുവറുദ്ധീന്‍, പി. വിജയന്‍, പി.എച് അബ്ദുല്‍ ജലീല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."