ദേശീയപാതയുടെ തകര്‍ച്ച; പരാതിയുമായി യൂത്ത്‌കോണ്‍ഗ്രസ്
കയ്പമംഗലം: ദേശീയപാത 17 ശ്രീനാരായണപുരം മുതല്‍ എടമുട്ടം വരെയുള്ള റോഡിന്റെ തകര്‍ച്ച പരിഹരിക്കണമെന്നാവശ്യവുമായി യൂത്ത്‌കോണ്‍ഗ്രസ്. ഇതു സംബന്ധമായി യൂത്ത്‌കോണ്‍ഗ്രസ് കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റി ഹൈവേ അസി.എക്‌സി. എന്‍ജിനീയര്‍ക്ക് പരാതി നല്‍കി. പെരിഞ്ഞനം പഞ്ചായത്ത് ഓഫിസിന് മുന്നിലെ അപകടകരമായ വളവില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും യൂത്ത്‌കോണ്‍ഗ്രസ് ഉന്നയിച്ചിട്ടുണ്ട്. ദേശീയപാതയില്‍ നിരവധി സ്ഥലങ്ങളില്‍ കുഴികള്‍ രൂപപ്പെടുകയും ടാര്‍ ഇളകി മാറി റോഡ് തകരുകയും ചെയ്തിട്ടുണ്ട്. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡില്‍ ദിവസവും അപകടങ്ങള്‍ പതിവായിരിക്കുകയാണ്. ദിനംപ്രതി അപകടങ്ങളും അപകട മരണങ്ങളും പതിവായ ദേശീയപാതയിലെ കുഴികള്‍ അടക്കാത്ത ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും അനാസ്ഥക്കെതിരെ പ്രക്ഷോപ പരിപാടികള്‍ ആരംഭിക്കുമെന്നും യൂത്ത്‌കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി. എത്രയും പെട്ടെന്ന് ദേശീയപാതയില്‍ അറ്റകുറ്റപ്പണി നടത്തുകയോ റീടാറിങ്ങ് നടത്തുകയോ ചെയ്യാമെന്ന് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പ് ലഭിച്ചതായി യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. എന്നാല്‍ റോഡിന്റെ ശോചനീയാവസ്ഥ വിവരിച്ചപ്പോള്‍ ടെന്‍ഡര്‍ എടുക്കാന്‍ ആളില്ലെന്ന കാരണം പറഞ്ഞ് ഉദ്യോഗസ്ഥര്‍ തടിയൂരാന്‍ ശ്രമം നടത്തിയതായും നേതാക്കള്‍ ആരോപിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ടി.കെ നസീര്‍, എം.എസ് സിദ്ദീഖ്, കെ.ആര്‍ ബിനു, എം.വി നജീബ്, സി.എ യഹ്‌യ, മുഹമ്മദ് ഹാശിം ന്റെ നേതൃത്വത്തിലാണ് ഹൈവേ അസി.എക്‌സി.എന്‍ജിനീയര്‍ക്ക് യൂത്ത്‌കോണ്‍ഗ്രസ് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."