ഗുരുവായൂര്‍ നഗരസഭയില്‍ കയ്യാങ്കളി
ഗുരുവായൂര്‍: നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് അവതരണാനുമതി ചെയര്‍മാന്‍ നിഷേധിച്ചതിനെ തുടര്‍ന്നാണ് യോഗം കയ്യാങ്കളിയില്‍ കലാശിച്ചത്. നഗര സഭാ സെക്രട്ടറിയ്‌ക്കെതിരെ പ്രതിപക്ഷത്തെ വനിതാ കൗണ്‍സിലര്‍മാര്‍ പൊലിസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തെ സി അനില്‍കുമാര്‍ ആണ് അടിയന്തിര പ്രമേയം അവതരിപ്പിക്കാന്‍ ശ്രമിച്ചത് . പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ച ചെയര്‍മാന്‍ അജണ്ട വായിക്കാന്‍ നിര്‍ദേശിച്ചു. ഇതില്‍ കുപിതരായ പ്രതിപക്ഷ അംഗങ്ങള്‍ ചെയര്‍മാനെ ഉപരോധിക്കാന്‍ എത്തി. ഇതോടെ ഇവരെ തടയാന്‍ ഭരണ പക്ഷവും എത്തിയതോടെ സംഘര്‍ഷമായി. പ്രതിപക്ഷം അജണ്ട കീറിയെറിഞ്ഞു. ഇതിനിടയില്‍ അജണ്ടകള്‍ പാസക്കിയാതായി പ്രഖ്യാപിച്ച് ചെയര്‍മാന്‍ കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടു. നഗരസഭാ പ്രദേശത്തെ സര്‍ക്കാര്‍ മദ്യവില്‍പന ശാല പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് ഡി ആന്റ് ഒ ലൈസന്‍സ് നല്‍കരുതെന്ന് പറയാന്‍ ചെന്ന പ്രതിപക്ഷ വനിതാ കൗണ്‍സിലര്‍മാരോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നഗരസഭാ സെക്രട്ടറിയ്‌ക്കെതിരെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ വിഷയം ചര്‍ച്ച ചെയ്യണം എന്നു ആവശ്യപ്പെട്ട് പി.എസ് രാജന്‍ അനുവാദകനായി സി അനില്‍കുമാര്‍ അടിയന്തിര പ്രമേയം അവതിരിപ്പിക്കാന്‍ ശ്രമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."