മുസാഫരിക്കുന്നില്‍ മണ്ണിടിച്ചില്‍
കരൂപ്പടന്ന: ശക്തമായ മഴയില്‍ മുസാഫരിക്കുന്നില്‍ മണ്ണിടിഞ്ഞു. തെക്കുംകര വില്ലേജില്‍ ഉള്‍പ്പെടുന്ന പോക്കാക്കില്ലത്ത് ജാഫറിന്റെ വീടിനോട് ചേര്‍ന്നുള്ള ഭാഗം ഇടിച്ചില്‍ തടയാനായി സ്ഥാപിച്ചിരുന്ന സ്ലാബ് ഉള്‍പ്പെടെയാണ് ഇടിഞ്ഞത്. വീടും അപകട നിലയിലാണ്. ഇടിഞ്ഞ മണ്ണും കല്ലുമെല്ലാം ചീനിക്കാപ്പുറത്ത് ഹംസയുടെ പുരയിടത്തിലേക്കാണ് വീണത്. കൂടുതല്‍ ഇടിച്ചിലുണ്ടായാല്‍ ഹംസയുടെ വീടിനും തകര്‍ച്ച നേരിടും. ജാഫറിനേയും കുടുംബത്തേയും പെഴുംകാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. വില്ലേജ് ഓഫീസര്‍ പി.എം ജമീല, വില്ലേജ്മാന്‍ ജോയ്സന്‍ സ്ഥലം സന്ദര്‍ശിക്കുകയും വീട്ടുകാരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള സംവിധാനമൊരുക്കുകയും ചെയ്തു. വാര്‍ഡ് മെമ്പര്‍ സുലേഖ അബ്ദുള്ളക്കുട്ടി, എം.എച്ച് ബഷീര്‍, എം.ബി സത്താര്‍, നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."