കോരിച്ചൊരിയുന്ന മഴയത്തും കൊടകരയില്‍ 1000 പേരുടെ വാക്കത്തോണ്‍
കൊടകര: കോരിച്ചൊരിയുന്ന മഴയത്തും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ സഹൃദയ എന്‍ജിനീയറിങ് കോളജിലെ ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ കൊടകരയില്‍ നടത്തിയ കൂട്ടനടത്തം വാക്കത്തോണ്‍ ആവേശമുയര്‍ത്തി.
ദേശീയ കായിക ദിനത്തിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കാനായിരുന്നു സ്പോര്‍ട്സ് ആരോഗ്യമുള്ള പുതു തലമുറയ്ക്ക് എന്ന ആപ്ത വാക്യത്തോടെ കൂട്ടനടത്തം സംഘടിപ്പിച്ചത്. സെവന് കേരള ഗേള്‍സ് ബറ്റാലിയന് എന്‍.സി.സി കമാന്‍ഡര്‍ കേണല്‍ എച്ച്.പത്മനാഭന് വാക്കത്തോണ്‍ ഫ്ളാഗ് ഓഫ് ചെയ്തു.
സഹൃദയ എക്സി.ഡയറക്ടര്‍ മോണ്‍.ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷനായി. കൊടകര പഞ്ചായത്ത് പ്രസിഡന്റ് പി.ആര് പ്രസാദന്‍, സഹൃദയ ഡയറക്ടര്‍ ഫാ.ഡോ.ജോസ് കണ്ണംമ്പുഴ, മീഡിയ ഡയറക്ടര്‍ ഫാ.അനില്‍ പുതുശ്ശേരി, അസി.ഫിനാന്‍സ് ഓഫീസര്‍ ഫാ.ജീസ് പാക്രത്ത്, പ്രിന്‍സിപ്പല്‍ ഡോ.നിക്സണ് കുരുവിള, ഫൊറോന വികാരി ഫാ.ഡോ.ജോണ്സന് ജി ആലപ്പാട്ട്, ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ സി.യു വിജയ്, മാനേജര്‍ ഓഫ് ട്രെയിംനിംഗ് ആന്റ് ഡവലപ്പ്മെന്റ് ബെന്നി പീറ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജും സഹൃദയ കോളജും തമ്മിലുള്ള ഫുട്ബോള്‍ മത്സരം നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."