മെഡിക്കല്‍ കോളജ് ഫാര്‍മസികളില്‍ ഇനി പുതിയ സോഫ്റ്റ് വെയര്‍
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രി വികസന സമിതിക്ക് കീഴിലുള്ള ഫാര്‍മസികള്‍ ഇനി പ്രവര്‍ത്തിക്കുന്നത് ഫാര്‍മാ കെയര്‍ സോഫ്റ്റ് വെയറിലായിരിക്കും. രോഗികള്‍ക്കും ജീവനക്കാര്‍ക്കും വളരെയധികം പ്രയോജനം ലഭിക്കുന്ന തരത്തിലാണ് പുതിയ സോഫ്റ്റ് വെയര്‍ കെല്‍ട്രോണ്‍ വികസിപ്പിച്ചെടുത്തത്. വരവ്, ചെലവ്, സപ്ലൈ ഓര്‍ഡര്‍, ജി.എസ്.ടി എന്നിവ ഓട്ടോമെറ്റിക്കായി ഈ സോഫ്റ്റ് വെയറിലൂടെ അറിയാനാകും.
മരുന്നുകളുടെ മൊത്തം എണ്ണവും കുറവും എപ്പോള്‍ വേണമെങ്കിലും കണ്ടുപിടിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇതിലൂടെ മരുന്നുകളുടെ കുറവ് വേഗത്തില്‍ കണ്ടുപിടിക്കാനും രോഗികള്‍ക്ക് സുഗമമായി മരുന്ന് ലഭ്യമാക്കാനും സാധിക്കും. 15 വര്‍ഷത്തിലേറെ പഴക്കമുള്ള സോഫ്റ്റ് വെയര്‍ മാറ്റിയാണ് പുതിയത് ഇന്‍സ്റ്റാള്‍ ചെയ്തത്. പുതിയ സോഫ്റ്റ് വെയര്‍ ഉപയോഗിക്കേണ്ട വിധത്തെപ്പറ്റി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ടെങ്കിലും തുടക്ക സമയത്തുണ്ടാകുന്ന ചെറിയ ബുദ്ധിമുട്ടുകള്‍ മറന്ന് സഹകരിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."