HOME
DETAILS

മുത്വലാഖ് വിധി ശരീഅത്തിന് നിരക്കാത്തത്: ജമാഅത്ത് ഫെഡറേഷന്‍

  
backup
August 30 2017 | 08:08 AM

%e0%b4%ae%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%b2%e0%b4%be%e0%b4%96%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%b6%e0%b4%b0%e0%b5%80%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-2

 

കൊല്ലം: മുത്വലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രിംകോടതി വിധി ഇസ്‌ലാമിക ശരീഅത്തിന് നിരക്കാത്തതും ഏകസിവില്‍കോഡിലേക്ക് വഴി തുറക്കുന്നതുമാണെന്ന് കേരളാ മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി. ഭരണഘടനക്കും മതേതരത്വത്തിനും നിരക്കുന്നതാണോ ഇന്നത്തെ മുത്വലാക്ക് ചര്‍ച്ച എന്ന് ബന്ധപ്പെട്ടവര്‍ ആലോചിക്കണമെന്ന് യോഗംആവശ്യപ്പെട്ടു.
ബ്രിട്ടീഷ് ഭരണകാലംമുതല്‍ ശരീഅത്ത് ആപ്ലിക്കേഷന്‍ ആക്ട് അനുസരിച്ച് ഇസ്‌ലാമിക വ്യക്തിനിയമം ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് അനുവദിച്ചിട്ടുള്ളതാണ്. അത് ഇന്ത്യന്‍ ഭരണഘടനയില്‍ മൗലികാവകാശമായി അംഗീകരിച്ചിട്ടുമുണ്ട്. വിവാഹമോചനത്തിന് തലാഖ് നിര്‍ബന്ധിത സാഹച ര്യത്തില്‍ അനുവദിച്ചിട്ടുണ്ടെങ്കിലും അത് നിരുത്സാഹപ്പെടുത്തുകയാണ് ഇസ്‌ലാം ചെയ്തിട്ടുള്ളത്. മുത്വലാക്ക് എന്ന പദപ്രയോഗമോ വ്യവസ്ഥയോ വ്യക്തിനിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ അത് ഭരണഘടനാ വിരുദ്ധമാണെന്ന് വിധിക്കുന്നത് അനുചിതമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
തലാഖ് മുത്വലാക്കിനെ കുറിച്ച് ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് അവബോധമുണ്ടാക്കാന്‍ സഹായകമാകുന്ന ഒരു ഏകദിന സെമിനാര്‍ സെപ്റ്റംബര്‍ ഒന്‍പതിന് കൊല്ലത്ത് നടത്തും. തെക്കന്‍ കേരളത്തിലെ മഹല്ല് ജമാഅത്ത് ഭാരവാഹികളും ഇമാമുമാരും സെമിനാറില്‍ സംബന്ധിക്കും. മഹല്ല് അടിസ്ഥാനത്തില്‍ പൊതുജനങ്ങളിലേക്ക് വസ്തു നിഷ്ഠമായ വിവരങ്ങള്‍ എത്തിക്കുന്നതിന് ആവശ്യമായ സത്വരനടപടി കൈക്കൊള്ളാനും ഫെഡറേഷന്‍ യോഗം തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ.പി.മുഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് എം.എ സമദ്, പാങ്ങോട് എ ഖമറുദ്ദീന്‍ മൗലവി, മുന്‍ എം.എല്‍.എ എ യൂനുസ് കുഞ്ഞ്, അസീസിയാ ചെയര്‍മാന്‍ അബ്ദുല്‍അസീസ്, കരമന മാഹീന്‍, പനച്ചമൂട് ലിയാഖത്ത് അലിഖാന്‍, കടയ്ക്കല്‍ ജുനൈദ്, തലവരമ്പ് സലീം, താജുദ്ദീന്‍ പുല്ലമ്പാറ, നൗഷാദ്, മൈലാപ്പൂര് ഷൗക്കത്താലി മൗലവി, വണ്ടിപ്പുര സുലൈമാന്‍, നാസര്‍ കുഴിവേലില്‍, പുലിപ്പാറ എസ് അബ്ദുല്‍ഹക്കീം മൗലവി, കണ്ണനല്ലൂര്‍ നിസാമുദ്ദീന്‍, എ.ജെ സ്വാദിഖ് മൗലവിസംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  25 days ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  25 days ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  25 days ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  25 days ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  25 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  25 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  25 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  25 days ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  25 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  25 days ago