ബോണക്കാട് കുരിശുമലയില്‍ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കും
തിരുവനന്തപുരം: ബോണക്കാട് കുരിശുമലയില്‍ സ്ഥാപിച്ചിരുന്ന കുരിശുകള്‍ നീക്കം ചെയ്യപ്പെട്ട സംഭവത്തില്‍ വനം മന്ത്രി കെ.രാജു സഭാ മേലധ്യക്ഷന്മാരുമായി ചര്‍ച്ച നടത്തി. ചര്‍ച്ച വിജയകരമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. വിശ്വാസികളുടെ പ്രാര്‍ഥനക്കായി ഒരു മരക്കുരിശ് മാത്രം അനുവദിക്കണമെന്ന സഭാധ്യക്ഷന്മാരുടെ അഭ്യര്‍ഥന മന്ത്രി അംഗീകരിച്ചു. ഇവിടെ വര്‍ഷത്തില്‍ രണ്ടു തവണ വിശേഷ ദിവസങ്ങളില്‍ നടന്നുവരുന്ന പ്രാര്‍ഥനക്ക് തുടര്‍ന്നും തടസമുണ്ടാവില്ല. എന്നാല്‍ വനഭൂമിയില്‍ കോണ്‍ക്രീറ്റോ മറ്റേതെങ്കിലും തരത്തിലുള്ളതോ ആയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന്് മന്ത്രി പറഞ്ഞു.
വനഭൂമിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനും ധാരണയായി. മന്ത്രിയുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ സഭാധ്യക്ഷന്മാരായ ബസേലിയസ് ക്ലിമീസ് ബാവ, ആര്‍ച്ച് ബിഷപ്പ് സൂസപാക്യം, ബിഷപ്പുമാരായ വിന്‍സെന്റ് സാമുവല്‍, ധര്‍മ്മരാജ റസൈലം, റവ. ഫാദര്‍ മോണ്‍സിഞ്ഞോര്‍ ക്രിസ്തുദാസ്, റവ.ഫാദര്‍ സെബാസ്റ്റ്യന്‍ കണിച്ചക്കുന്നത്ത് , വനംവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ജെയിംസ് വര്‍ഗീസ്, വനം മേധാവി ഡോ.എച്ച്. നാഗേഷ് പ്രഭു തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."