HOME
DETAILS
MAL
നഗരസഭ ഇന്നലെ ശേഖരിച്ചത് 23 ടണ്‍ പ്ലാസ്റ്റിക്
backup
August 30 2017 | 08:08 AM
തിരുവനന്തപുരം: വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്നലെ മാത്രം നഗരസഭ 23 ടണ്‍ പ്ലാസ്റ്റിക് ശേഖരിച്ചു. നഗരസഭ നടപ്പിലാക്കിവരുന്ന 'എന്റെ നഗരം സുന്ദര നഗരം' പദ്ധതിയുടെ ഭാഗമായാണ് പ്ലാസ്റ്റിക് കാരിബാഗുകള്‍ ഉള്‍പ്പെടെയുള്ള വൃത്തിയാക്കിയ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ചത്.
നഗരസഭയിലെ 25 ഹെല്‍ത്ത് സര്ക്കിളുകളുകളില് നിന്നാണ് ഇത്രയും പ്ലാസ്റ്റിക്കുകള്‍ ശേഖരിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് നഗരസഭ ഏര്‍പ്പെടുത്തുന്ന ഈ കൗണ്ടറുകളുടെ സേവനം നഗരവാസികള്‍ക്ക് വളരെ സഹായകമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്നും നഗരസഭയുടെ താല്‍ക്കാലിക കൗണ്ടറുകള്‍ സജ്ജമാക്കുമെന്നും നഗരസഭാ മേയര്‍, ഹെല്‍ത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."