മോദി കോര്‍പറേറ്റ് അംബാസിഡര്‍: ആര്. ചന്ദ്രശേഖരന്
കൊല്ലം: നരേന്ദ്രമോഡി കോര്‍പ്പറേറ്റുകളുടെ അംബാസിഡറാണെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന്.
സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ സമരപ്രഖ്യപാന ജാഥക്ക് ചിന്നക്കടയില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാഹാത്മജി പടുത്തുയര്‍ത്തിയ ബഹുസ്വരതയില്‍ അധിഷ്ഠതമായ ഭാരതീയ സംസ്ക്കാരത്തെ കപടസന്യാസിമാരുടെ പിന്തുണയോടെ ആയിരം മോദിമാര്‍ വിചാരിച്ചാലും അട്ടിമറിക്കാന്‍ സാധിക്കില്ലെന്നും ചന്ദ്രശേഖരന് പറഞ്ഞു.
എന്‍.കെ പ്രേമചന്ദ്രന് എം.പി മുഖ്യപ്രഭാഷണം നടത്തി. സമ്മേളനം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു.
മുന്‍ എം.എല്‍.എ പി.ജെ ജോയി,വി.ജെ ജോസഫ്, എന്‍. അഴകേശന്, സൂരജ് രവി, മില്‍മാ ചെയര്മാന് കല്ലട രമേശ്,കൃഷ്ണവേണി ശര്‍മ്മ,എച്ച് അബ്ദുല്റഹ്മാന്,സുല്‍ഫിക്കര്‍ ഭൂട്ടോ,ജയശ്രീ രമണന്,എസ് നാസറുദ്ദീന്‍,കോതേത്ത് ഭാസുരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."