മാതൃ-ശിശു സംരക്ഷണത്തിന്റെ ഭാഗമായി പ്രദര്‍ശനവും മത്സരവും സംഘടിപ്പിച്ചു
ശാസ്താംകോട്ട: മാതൃ-ശിശു സംരക്ഷണത്തിന്റെ ഭാഗമായി പോഷകാഹാര കലവറയുടെ മേളയും പ്രദര്‍ശനവും മത്സരവും സംഘടിപ്പിച്ചു.
കേന്ദ്ര വനിതാ-ശിശു മന്ത്രലായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ന്യൂട്രീഷ്യന്‍ ബോര്‍ഡും ശാസ്താംകോട്ട അഡിഷണല്‍ ഐ.സി.ഡി.എസ് ഓഫിസും മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തും ചേര്‍ന്നാണ് പോഷകഹാര ദിനാചരണത്തിന്റെ ഭാഗമായി പ്രദര്‍ശനവും മത്സരവും സംഘടിപ്പിച്ചത്.
അമ്മയക്കും കുട്ടികള്‍ക്കും ഉണ്ടാകുന്ന പോഷക ആഹാര കുറവ് പരിഹരിക്കുന്നതിന് മുറ്റത്തും ചുറ്റുവട്ടത്തും ലഭിക്കുന്ന ഗുണമേന്മയുള്ളതും വില കുറവുള്ളതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വീട്ടില്‍ തന്നെ ചെലവു കുറഞ്ഞ രീതിയില്‍ പാകം ചെയ്തു നല്‍കുന്നതിനും അത്തരത്തിലുള്ള ഭക്ഷണ ശീലം കുടുംബങ്ങളില്‍ പ്രോത്സഹിപ്പിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രദര്‍ശന മത്സരത്തില്‍ ഇലക്കറികള്‍ ,പോഷക ആഹാരക്കഞ്ഞി, മലപ്പുറം ചീര, മത്തയില, കപ്പയില തുടങ്ങിയവയുടെ തോരന്‍, മലതാങ്ങിയില ലേഹ്യം ,മുള്ളൊരുക്കി,ചക്കക്കുര,മത്തങ്ങ,തക്കാളി,ഉലുവ തുടങ്ങിയവകൊണ്ടുള്ള പായസങ്ങള്‍,വിവിധതരം ഹലുവകള്‍,കൂമ്പ് കട്ട്‌ലറ്റ്' ബീറ്റ്‌റൂട്ട് കട്ട്‌ലറ്റ്,ചെമ്പരത്തിക്കുറുക്ക്, ചെമ്പരത്തി സ്‌കാഷ് , റവലെഡു തുടങ്ങി 150ല്‍പ്പരം ഇനങ്ങളാണ് പ്രദര്‍ശന മത്സരത്തിന് കൊഴുപ്പേകിയത്.
ഒരോ വാര്‍ഡിലെയും രണ്ടു അംഗനവാടികള്‍ ചേര്‍ന്ന കൂട്ടായ്മയാണ് ഒരോ ടേബിളുകളിലും പോഷക വിഭവശേഖരം ഒരുക്കിയത്. പതൊന്‍പത് ഗ്രൂപ്പുകളിലായി നടന്ന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത് ശാന്തകുമാരിയും ഷീബയും അടങ്ങുന്ന ഗ്രൂപ്പാണ്. മത്സരത്തിനുശേഷം നടന്ന മാതൃ-ശിശു വിജ്ഞാന മത്സരത്തില്‍ ജയബ സരിതസംഘം ഒന്നാം സ്ഥാനം നേടി.
പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന പ്രദര്‍ശന മത്സരം പ്രസിഡന്റ് പി.എസ് ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ശിവന്‍പിള്ള അധ്യക്ഷനായി. ശാന്തകുമാരി,വാര്‍ഡ് മെമ്പര്‍മരായ ഫാത്തിമ്മ, ജലജാ മോഹനന്‍, ഫുഡ് ആന്‍ഡ് ന്യൂട്രീഷ്യന്‍ ബോര്‍ഡ് അസിസ്റ്റന്റ് ടെക്കനിക്കല്‍ അഡൈ്വസര്‍ പ്രഭാത് , അഡീഷണല്‍ സി.ഡി.പി.ഒ ശ്രീരജ്ഞിനി,സെക്രട്ടറി വി മനോജ്,സുപ്പര്‍വൈസര്‍ കൃഷ്ണകുമാരി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."