കൊല്ലം കലക്ടറായി ഡോ.എസ്. കാര്ത്തികേയന് ചുമതലയേറ്റു
കൊല്ലം: ജില്ലാ കലക്ടറായി ഡോ. എസ് കാര്ത്തികേയന് ചുമതലയേറ്റു. 2011 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം പാലക്കാട് അസിസ്റ്റന്റ് കലക്ടറാ(ട്രെയിനി)യാണ് ആദ്യം നിയമിതനായത്.
തുടര്‍ന്ന് ഒറ്റപ്പാലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സബ് കലക്ടറായി പ്രവര്‍ത്തിച്ചു.
ഹൗസിങ് ബോര്‍ഡ് കമ്മിഷണര്‍, ലോട്ടറി ഡയറക്ടര്‍, ഫിഷറിസ് ഡയറക്ടര്‍ തുടങ്ങിയ നിലകളിലും സേവനുഷ്ഠിച്ചിട്ടുണ്ടണ്്.
തമിഴ്നാട്ടിലെ ഇറോഡ് സ്വദേശിയായ കാര്ത്തികേയന് മദ്രാസ് മെഡിക്കല്‍ കോളജില്‍നിന്ന് എം.ബി.ബി.എസ് ബിരുദം നേടിയശേഷമാണ് സിവില്‍ സര്‍വിസിലെത്തിയത്.
തിരുവനന്തപുരം കലക്ടര്‍ ഡോ. കെ വാസുകിയാണ് ഭാര്യ. മക്കള്‍: സയൂരി, സമരന്‍.
രാവിലെ കലക്ടറേറ്റിലെത്തിയ ഡോ. കാര്‍ത്തിയേകനെ സബ് കലക്ടര്‍ ഡോ. എസ് ചിത്ര, എ.ഡി.എം ഐ.അബ്ദുല്‍സലാം എന്നിവരുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ സ്വീകരിച്ചു.
ചുമതലയേറ്റ ശേഷം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അദ്ദേഹം ജീവനക്കാരുമായി ആശയവിനിമയം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."