HOME
DETAILS
MAL
കോഴ വാങ്ങിയുള്ള പ്രവേശനം റദ്ദാക്കും: ആരോഗ്യമന്ത്രി
backup
August 30 2017 | 09:08 AM
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ കോഴ നല്കി വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടരുതെന്നും അങ്ങനെ ചെയ്താല്‍ പ്രവേശനം റദ്ദാക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ. കോളേജുകളുടെ ഇത്തരം നടപടികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കാന്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്വാശ്രയ കോളജുകളിലേക്ക് എല്ലാ അലോട്ട്മെന്റും നടത്തുന്നത് സര്‍ക്കാരാണ്.
കെ.എം.സി.ടി കോളജ് ഇടനിലക്കാരെ കൊണ്ട് രക്ഷിതാക്കള്‍ക്ക് എസ്.എം.എസ് അയപ്പിച്ച് വന്‍ കോഴ വാങ്ങി സ്പോട്ട് അഡ്മിഷനിലൂടെ മെറിറ്റ് അട്ടിമറിച്ച സംഭവത്തില്‍ കോളജിനെതിരെ നടപടി എടുക്കുമെന്നും ഇത്തരം നടപടികള്‍ അംഗീകരിക്കാനാവാത്ത ചൂക്ഷണമാണെന്നും ഏജന്റുമാരുടെ ചതിക്കുഴിയില്‍ വീഴരുതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."