HOME
DETAILS
MAL
പത്മനാഭസ്വാമി ക്ഷേത്രം: മൂലവിഗ്രഹത്തിന് കേടുപാടില്ലെന്ന്
backup
August 31 2017 | 01:08 AM
തിരുവനന്തപുരം: സുപ്രിംകോടതി നിയോഗിച്ച അമിക്കസ്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മൂലവിഗ്രഹത്തിന്റെ പരിശോധന പൂര്‍ത്തിയായി.
മൂലവിഗ്രഹത്തിന് ഗുരുതരമായ കേടുപാടുകള്‍ ഇല്ലെന്നും, പൂര്‍ണമായും സുരക്ഷിതമാണെന്നും പരിശോധനകള്‍ക്കുശേഷം ഗോപാല്‍ സുബ്രഹ്മണ്യം അറിയിച്ചു.
ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന വൈകുന്നേരത്തോടെയാണ് പൂര്‍ത്തിയാക്കിയത്. മൂലവിഗ്രഹത്തിന് കേടുപാട് സംഭവിച്ചുവെന്ന പരാതിയെത്തുടര്‍ന്നാണ് സുപ്രിംകോടതിയുടെ അനുമതിയോടെ പരിശോധന നടത്തിയത്.
പരിശോധനക്കായി ചൊവ്വാഴ്ചയാണ് ഗോപാല്‍ സുബ്രഹ്മണ്യം തിരുവനന്തപുരത്ത് എത്തിയത്. തന്ത്രിമാര്‍, വാസ്തുവിദഗ്ധര്‍, ക്ഷേത്ര പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഗോപാല്‍ സുബ്രഹ്മണ്യം മൂലവിഗ്രഹത്തിന്റെ പരിശോധന പൂര്‍ത്തിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."