കരിപ്പൂരില്‍ 1.5 കിലോഗ്രാം സ്വര്‍ണം പിടികൂടി
കൊണ്ടോട്ടി: മിശ്രിതത്തില്‍ ലയിപ്പിച്ച് ബാന്‍ഡേജ് രൂപത്തില്‍ കാലില്‍ കെട്ടി കടത്തിയ സ്വര്‍ണവുമായി യാത്രക്കാരന് കരിപ്പൂരില്‍ പിടിയിലായി.
കോഴിക്കോട് മൊകേരി സ്വദേശി പുനത്തില്‍ അബ്ദുറഹ്മാനെയാണ് 45 ലക്ഷം രൂപ വിലമതിക്കുന്ന 1.5 കിലോഗ്രാം സ്വര്‍ണവുമായി കരിപ്പൂര്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്.
ഇന്നലെ രാവിലെ എട്ടിന് ദുബൈയില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. കാല്‍മുട്ടിന് താഴെ സോക്സിനകത്ത് കെട്ടിവച്ചതായിരുന്നു സ്വര്‍ണം.സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ കെട്ട് അഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് പ്രത്യേക മിശ്രിതത്തില്‍ സ്വര്‍ണം ലയിപ്പിച്ച് കാലില്‍ കെട്ടിവച്ചതാണെന്ന് കണ്ടെത്തിയത്. 2.35 കിലോഗ്രാം മിശ്രിതമാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. ഇതില്‍ നിന്ന് 1.35 കിലോഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു.
ഹാന്‍ഡ് ബാഗില്‍ നിന്നായി 116 ഗ്രാം തൂക്കം വരുന്ന ചെയിനും പിടികൂടിയിട്ടുണ്ട്. കരിപ്പൂരില്‍ കഴിഞ്ഞ മാസവും കാലില്‍ ബാന്‍ഡേജ് രൂപത്തില്‍ കെട്ടി കടത്തിയ സ്വര്‍ണം പിടികൂടിയിരുന്നു.
കസ്റ്റംസ് അസി. കമ്മിഷണര്‍ രാജേന്ദ്ര ബാബു, സൂപ്രണ്ടുമാരായ പാട്രിക് ജോസഫ്, ദാസ് മാലിക്, ഇന്‍സ്പെക്ടര്‍മാരായ എം. മനോജ്, സത്യമേന്ദ്ര സിങ്, മഹാദേവ്, രാംലാല്‍ എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."