ലാവ്ലിന് കേസില്‍ വന്നത് അന്തിമവിധിയല്ല: ചെന്നിത്തല
കണ്ണൂര്‍: ലാവ്ലിനില് ഉണ്ടായിരിക്കുന്നത് അന്തിമവിധിയല്ലെന്നും കേസ് ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്നതേയുള്ളൂവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടു എന്ന മട്ടില്‍ പിണറായിക്ക് നാടു നീളെ സ്വീകരണം നല്കി സി.പി.എം പുകമറ സൃഷ്ടിക്കുകയാണ്.
ലാവ്ലിനില് അഴിമതി നടന്നിട്ടുണ്ടെന്നാണ് ഹൈക്കോടതി ബെഞ്ച് കണ്ടെത്തിയിട്ടുള്ളത്. മൂന്നു പ്രതികള്‍ വിചാരണ നേരിടണമെന്നും വ്യക്തമാക്കി.
മൂന്നു ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ ഒരു അന്താരാഷ്ട്ര കരാര്‍ ഒപ്പിട്ട് നടപ്പിലാക്കാന്‍ പറ്റുമെന്ന് വിശ്വസിക്കാന്‍ മാത്രം വിഡ്ഡികളല്ല കേരളത്തിലെ ജനങ്ങള്‍.
ഉത്തരവിനെതിരേ സി.ബി.ഐ സുപ്രിംകോടതിയെ സമീപിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകും.
കണ്ണൂരില്‍ മാധവറാവുസിന്ധ്യ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച 'എണ്‍പതിന്റെ നിറവില്‍ വയലാര്‍ജി' ആദര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."