200 രൂപ നോട്ടുകള്‍ എ.ടി.എം വഴി സെപ്റ്റംബര്‍ അവസാനത്തോടെ ലഭ്യമാകും
ന്യൂഡല്‍ഹി: സെപ്റ്റംബര്‍ അവസാനത്തോടെ 200 രൂപ നോട്ടുകള്‍ എ.ടി.എം വഴി ലഭ്യമാകുമെന്ന് ആര്.ബി.ഐ. നോട്ടു നിരോധനത്തിനു ശേഷം പുറത്തിറങ്ങിയ 2000 രൂപ നോട്ടുകള്‍ കൈമാറ്റം ചെയ്യാന്‍ വലിയ പ്രയാസം അനുഭവപ്പെട്ടതോടെയാണ് ചെറിയ മൂല്യത്തിലുള്ള നോട്ടുകള്‍ കൂടുതല്‍ അച്ചടിച്ചിറക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചത്.
അസാധുവായ 500 രൂപ നോട്ടുകള്‍ക്ക് പകരം പുതിയ രൂപത്തിലുള്ളവ ഇറക്കിയിരുന്നെങ്കിലും ഇവയും കൈകാര്യം ചെയ്യുന്നതില്‍ പ്രയാസമനുഭവപ്പെട്ട സാഹചര്യത്തിലാണ് നിലവിലുള്ള ചെറുമൂല്യത്തിലുള്ള നോട്ടുകള്ക്കുപുറമെ 200 രൂപ നോട്ടുകള്‍ പുതിയതായി അച്ചടിച്ചിറക്കാന്‍ ആര്.ബി.ഐ തീരുമാനിച്ചത്.
ഓഗസ്റ്റ് 25ന് പുറത്തിറക്കിയ നോട്ടുകള്‍ ആര്.ബി.ഐയുടെ തെരഞ്ഞെടുക്കപ്പെട്ട കൗണ്ടറുകള്‍ വഴിയും ചില പൊതുമേഖലാ ബാങ്കുകള്‍ വഴിയും വിതരണം ചെയ്തിരുന്നു.
ആവശ്യത്തിന് 200 രൂപ നോട്ടുകള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ഇവ എ.ടി.എം വഴി നല്കാന് കഴിയാത്ത സാഹചര്യമാണെന്ന് എസ്.ബി.ഐ ഡെപ്യൂട്ടി മാനേജിങ് ഡയരക്ടറും ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമായ നീരജ് വ്യാസ് പറഞ്ഞു.
എന്നാല്‍ ലഭ്യമായ നോട്ടുകള്‍ എ.ടി.എം വഴി പരീക്ഷണാടിസ്ഥാനത്തില്‍ വിതരണം ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."