ലോക്പാല്‍: അണ്ണാ ഹസാരെ വീണ്ടും സമരത്തിലേക്ക്
ന്യൂഡല്‍ഹി: ലോക്പാല്‍ നിയമം വൈകുന്നതില്‍ അതൃപതി രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് അണ്ണാ ഹസാരെയുടെ കത്ത്. അധികാരത്തിലെത്തിയിട്ട് മൂന്ന് വര്‍ഷമായിട്ടും ലോക്പാല്‍ നടപ്പിലാകാത്ത സര്‍ക്കാര്‍ നടപടിക്കെതിരേ ഡല്‍ഹിയില്‍ വീണ്ടും സമരത്തിനിറങ്ങുമെന്ന് അദ്ദേഹം കത്തില്‍ ഭീഷണി മുഴക്കി. മോദി സര്‍ക്കാരിന്റെ ഉത്തവാദത്വമില്ലായ്മയാണ് ലോക്പാല്‍ വൈകുന്നതിന് കാരണമെന്നും ഹസാരെ ആരോപിച്ചു.
ഭക്ഷ്യ നിയമം, കര്‍ഷക ക്ഷേമം എന്നിവയ്ക്ക് പ്രാധാന്യം നല്കുന്ന സ്വാമിനാഥന് കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് കത്തിലൂടെ ഹസാരെ ആവശ്യപ്പെട്ടു. അഴിമതി രഹിത ഇന്ത്യയ്ക്കായി നടത്തിയ ചരിത്രപരമായ പോരാട്ടത്തിന് ആറു വര്‍ഷം തികയുന്നു. പക്ഷെ ഇത്ര കാലമായിട്ടും അഴിമതി ഇല്ലാതാക്കാനായി സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തിയിട്ടില്ല. കര്‍ഷക ക്ഷേമത്തിനായും ലോക്പാല്‍, ലോകായുക്ത നിയമങ്ങള്‍ പ്രാവര്‍ത്തികമാക്കാനുമായി കഴിഞ്ഞ മൂന്ന് വര്‍ഷമായി സര്‍ക്കാരിനെ ഓര്‍മിപ്പിക്കുന്നു. പക്ഷെ തന്റെ കത്തിന് പ്രതികരിക്കുകയോ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല.
കേന്ദ്രത്തിലെ അഴിമതി അവസാനിപ്പിക്കാനായി ലോക്പാലും സംസ്ഥാനങ്ങളില്‍ ലോകായുക്തയും നടപ്പിലാക്കണമെന്നാണ് ഹസാരെയുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."