സര്‍ക്കാരിനെ താഴെയിറക്കാന്‍ സ്ലീപ് സെല്ലുകളുണ്ട്; പളനിസാമിയെ ഭീഷണിപ്പെടുത്തി ദിനകരന്‍
ചെന്നൈ: തമിഴ്‌നാട് മുഖ്യന്ത്രി പളനിസാമിക്ക് മുന്നറിയിപ്പുമായി എ.ഐ.എ.ഡി.എം.കെ ശശികല പക്ഷം നേതാവ് ടി.ടി.വി ദിനകരന്‍. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയില്‍ തന്നെ പിന്തുണയ്ക്കുന്നവര്‍ ഇപ്പോഴുമുണ്ടെന്നും അതുകൊണ്ട് അദ്ദേഹം അധികാരമൊഴിയണമെന്നും ദിനകരന്‍ ഇന്നലെ വ്യക്തമാക്കി. ശശികല പക്ഷത്തിന് ഇപ്പോള്‍ 21 എം.എല്‍.എമാരുടെ പിന്തുണയുണ്ട്. ഇവരില്‍ 19 പേരെ പളനി സാമി സ്വാധീനിക്കാതിരിക്കാനായി പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകായാണ്.
പളനിസാമിക്ക് അധികാരത്തില്‍ നിന്ന് സ്വയം പുറത്തുപോകാന്‍ സമയം അനുവദിക്കുകയാണെന്നും നിരവധി എം.എല്‍.എമാര്‍ തങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നും ദിനകരന്‍ പറഞ്ഞു. രഹസ്യമായി പിന്തുണയ്ക്കുന്നവരെ സ്ലീപ്‌സെല്ലുകള്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. നിലവിലെ മന്ത്രിസഭയെ താഴെയിറക്കാനുള്ള ശ്രമം നടത്തില്ലെന്ന് ദിനകരന്‍ ഇന്നലെയും ആവര്‍ത്തിച്ചു.
ശശികല ജയിലില്‍ പോകുന്നതിന് മുന്‍പാണ് ദിനകരനെ പാര്‍ട്ടിയുടെ രണ്ടാം സ്ഥാനക്കാരനായി നിയമിച്ചത്. വിഘടിച്ചു നിന്ന ഇ.പി.എസ്- ഒ.പി.എസ് സംഖ്യം ഒന്നിച്ചതോടെയാണ് ശശികലയെ പുറത്താക്കാനുള്ള ശ്രമം ശക്തമായത്.
അടുത്ത മാസം 12ന് നടക്കുന്ന ജനറല്‍ കൗണ്‍സിലില്‍ വിഷയം ചര്‍ച്ച ചെയ്യാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ശശികലയ്ക്ക് മാത്രമേ എ.ഐ.എ.ഡി.എം.കെയുടെ ജനറല്‍ കൗണ്‍സില്‍ വിളിച്ചുചേര്‍ക്കാന്‍ അധികാരമുള്ളുവെന്നും അല്ലാത്ത നടപടി നിയമ വിരുദ്ധമാണെന്നും ദിനകരന്‍ പറഞ്ഞു.
ജയലളിതയുടെ മരണത്തോടെയാണ് ശശികല പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്തത്. ഇതിനെതിരേ മുന്‍മുഖ്യമന്ത്രി പനീര്‍ശെല്‍വം രംഗത്തു വന്നതോടെ പാര്‍ട്ടി രണ്ടായി പിളര്‍ന്നു. ഇദ്ദേഹത്തെ അനുനയിപ്പിച്ച് പാര്‍ട്ടിക്കൊപ്പം കൊണ്ടുവരാനുള്ള മുഖ്യന്ത്രി പളനിസാമിയുടെ ശ്രമത്തിന് പനീര്‍ശെല്‍വം മുന്നോട്ടുവച്ച നിബന്ധനയായിരുന്നു ശശികലെയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കുകയെന്നത്. ഇത് അംഗീകരിച്ച് ഇരുവരും ലയിച്ചതോടെയാണ് പ്രതിഷേധവുമായി ദിനകരന്‍ രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."