സിറിയയില്‍ ഐ.എസിനെതിരായ പോരാട്ടം: 64 പേര് കൊല്ലപ്പെട്ടു
ബെയ്റൂത്ത്: ഐ.എസിനെതിരേ സിറിയന്‍ സംഖ്യസേന നടത്തുന്ന പോരാട്ടത്തില്‍ 64 പേര് കൊല്ലപ്പെട്ടു. റഖ പ്രവിശ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന ആക്രമണത്തിനിടെയാണ് ഇവര്‍ മരിച്ചതെന്ന് നിരീക്ഷക ഗ്രൂപ്പ് പറഞ്ഞു.
വടക്കന്‍ സിറിയയിലെ റാഖ പ്രദേശങ്ങളില്‍ ഐ.എസിനെതിരേയുള്ള പോരാട്ടം തുടരുന്നതിനിടെയാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഐ.എസിന്റെ അവസാന കേന്ദ്രമായ ദേര്‍ ഇസ്സര്‍ കീഴടക്കാനുള്ള ശ്രമമാണ് സംഖ്യ സേന നടത്തുന്നത്.
ചൊവ്വാഴ്ച രാവിലെ മുതല്‍ നടന്ന ആക്രമണങ്ങള്‍ക്കിടെ 38 ഭീകരവാദികളും 26 സംഖ്യസേന അംഗങ്ങളുമാണ് കൊല്ലപ്പെട്ടതെന്ന് സിറിയന്‍ മനുഷ്യാവകാശ നിരീക്ഷക സംഘം പറഞ്ഞു. ദേര്‍ ഇസ്സറില് കഴിഞ്ഞ ആറു ദിവസത്തിനിടെ നടന്ന ആക്രമണത്തിനിടെ 145 പേര് കൊല്ലപ്പെട്ടിട്ടുണ്ട്.
ദേര്‍ ഇസ്സര്‍ കീഴടക്കാനായി സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സംഖ്യസേനയുടെ ആക്രമണം ഈ മാസം ആദ്യത്തിലാണ് ആരംഭിച്ചത്. എന്നാല്‍ ഐ.എസ് കഴിഞ്ഞ ആഴ്ച മുതല്‍ തിരിച്ചടിച്ചതോടെ ഇപ്പോള്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. സംഖ്യസേനയുടെ ഭാഗമായി റഷ്യയുടെ സഹായത്തോടെയുള്ള വ്യോമാക്രമണവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."