ആറുദിവസത്തിനിടെ പലായനം ചെയ്തത് 18,500 റോഹിംഗ്യകള്‍
ബാങ്കോക്ക്: ആറുദിവസത്തിനിടെ 18,500 റോഹിംഗ്യകള്‍ മ്യാന്മറില്‍നിന്ന് പലായനം ചെയ്തതായി റിപ്പോര്‍ട്ട്. അയല്‍രാജ്യമായ ബംഗ്ലാദേശിലേക്കാണ് ഇവര്‍ പലായനം ചെയ്തതെന്ന് അന്താരാഷ്ട്ര അഭയാര്‍ഥി സംഘടന വ്യക്തമാക്കി. സൈന്യത്തിനും റോഹിംഗ്യന്‍ വിമതര്‍ക്കുമിടയില്‍ വെള്ളിയാഴ്ചയാണ് ആക്രമണം ആരംഭിച്ചത്. റോഹിംഗ്യകള്‍ തിങ്ങിത്താമസിക്കുന്ന റാഖിനെ പ്രദേശത്തുനിന്നാണ് ഇവര്‍ പലായനം ചെയ്തതെന്ന് അഭയാര്‍ഥി സംഘടനയുടെ ഏഷ്യന്‍ പസഫിക് വക്താവ് ക്രിസ് ലോം പറഞ്ഞു. എന്നാല്‍ പലായനം ചെയ്തവരുടെ യാഥാര്‍ഥ സംഖ്യ പ്രാദേശിക കേന്ദ്രങ്ങള്‍ രേഖപ്പെടുത്തിയില്ലെന്നും ലഭ്യമായ കണക്കുകളാണിതെന്നും അദ്ദേഹം പറഞ്ഞു.
മ്യാന്‍മര്‍ സര്‍ക്കാരില്‍നിന്നും ബുദ്ധസന്യാസികളില്‍നിന്നും നിരന്തരമുണ്ടാകുന്ന പീഡനങ്ങളാല്‍ നാലു ലക്ഷം റോഹിംഗ്യകള്‍ ബഗ്ലാദേശില്‍ നേരത്തെ അഭയം തേടിയിട്ടുണ്ട്. പുതുതായുള്ള അഭയാര്‍ഥികളെ തിരച്ചയക്കാനാണ് ബംഗ്ലാദേശിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി നിരവധി പേരെ കഴിഞ്ഞ ദിവസങ്ങളിലായി തിരിച്ചയക്കുകയും ചെയ്തിരുന്നു. കൂടാതെ പലരെയും പലായനത്തിനിടെ സരക്ഷാ സേന പിടികൂടിയിട്ടുണ്ട്.
ഒക്ടോബറില്‍ റോഹിംഗ്യന്‍ വിമതരും സൈന്യവുമായി നടത്തിയ ആക്രമണങ്ങളാണ് റാഖിനെ പ്രദേശങ്ങളിലെ ക്രമസമാധാന അന്തരീക്ഷം കൂടുതല്‍ വഷളാക്കിയത്. തുടര്‍ന്ന് ഈ പ്രദേശങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ നിരവധി റോഹിംഗ്യകള്‍ കൊല്ലപ്പെട്ടിരുന്നു. ഒക്ടോബറിന് ശേഷം 87,000 റോഹിംഗ്യകളാണ് മ്യാന്മറില്‍നിന്ന് പലായനം ചെയ്തത്.
എന്നാല്‍ മ്യാന്‍മറില്‍ നടക്കുന്ന റോഹിംഗ്യകള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ക്ക് സര്‍ക്കാരിന് കൃത്യമായ പങ്കാളിത്തമുണ്ടെന്നാണ് യു.എന്‍ വാദം. റോഹിംഗ്യകളെ ഒറ്റപ്പെടുത്താനുള്ള പദ്ധതികളടക്കമുള്ളവയുമായി മുന്നോട്ടുപോവുന്ന സര്‍ക്കാര്‍ നിലപാടിനെതിരേ നേരത്തെ യു.എന്‍ രംഗത്തുവന്നിരുന്നു. ആറുദിവസമായി തുടരുന്ന ആക്രമണങ്ങള്‍ക്കിടയില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ റോഹിംഗ്യന്‍ ഗ്രാമങ്ങള്‍ തീവയ്ക്കുന്ന സാറ്റ്‌ലൈറ്റ് ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന പുറത്തുവിട്ടിരുന്നു. റോഹിംഗ്യന്‍ വിഷയത്തില്‍ മ്യാന്‍മറിന്റെ ഏകപക്ഷീയ നയം തിരുത്തണമെന്ന് മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."