HOME
DETAILS
MAL
മഅ്ദനിക്ക് നീതി ലഭ്യമാക്കണം: പി.ഡി.പി
backup
August 11 2016 | 20:08 PM
മണ്ണാര്‍ക്കാട്: പി.ഡി.പി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅദനിയെ കള്ളക്കേസില്‍ കുടുക്കി ഇല്ലായ്മ ചെയ്യാനുളള കര്‍ണ്ണാടക സര്‍ക്കാറിന്റെ ശ്രമത്തിനിടെ ജനാധിപത്യ മതേതരത്വ മുന്നണി പ്രതികരിക്കണമെന്ന് പി.ഡി.പി പാലക്കാട് ജില്ല കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. 17 ന് കോഴിക്കോട് നടക്കുന്ന പി.ഡി.പി മഹാസംഗമം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. ഷംസുദ്ദീന് തൃത്താല അധ്യക്ഷനായി. ജാഫറലി ദാരിമി ഉദ്ഘാടനം ചെയ്തു. ഷാഹുല്‍ ഹമീദ്, ഹിഷാം അലി, വി.എം കുഞ്ഞുമുഹമ്മദ് മൗലവി, പള്ളത്ത് അബ്ദുറഹിമാന്, കസവ് മുഹമ്മദ്, ഷമീര്‍ മോളൂര്‍, മുഹമ്മദ് കോയ കെ.പി.എം, സിദ്ദീഖ് മച്ചിങ്ങല്‍, മുഹമ്മദ് റാഫി തൃത്താല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."