സ്‌കൂളിനായി പൊന്നുംവിലയുള്ള ഭൂമി സൗജന്യമായി നല്‍കി; ഓര്‍മ നിലനിര്‍ത്താന്‍ വിദ്യാഭ്യാസ വകുപ്പിന് മടി
പേരാമ്പ്ര: പൊന്നുംവിലയുള്ള നാല്‍പ്പത് സെന്റ് ഭൂമി സൗജന്യമായി സര്‍ക്കാരിനു നല്‍കിയിട്ടും ഉടമയുടെ ഓര്‍മ നിലനിര്‍ത്താന്‍ വിദ്യാഭ്യാസവകുപ്പ് തയാറാകുന്നില്ല.
പേരാമ്പ്ര ഉപജില്ലയിലെ വാളൂര്‍ ഗവ. യു.പി സ്‌കൂളിനാണ് അറുപതു വര്‍ഷം മുന്‍പ് കണ്ണാട്ടിയില്‍ കലന്തര്‍ ഹാജിനാല്‍പ്പതു സെന്റ് ഭൂമി സൗജന്യമായി നല്‍കിയത്. എന്നാല്‍ ഒരു ബ്ലോക്കിന് ഭൂമി നല്‍കിയ വ്യക്തിയുടെ പേരിടാന്‍ വിദ്യാഭ്യാസ വകുപ്പിന് പിറകെ നടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. പേരാമ്പ്ര ഉപജില്ലയിലെ വാളൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളിനാണ് അറുപത് വര്‍ഷം മുന്‍പ് കണ്ണാട്ടിയില്‍ കലന്തര്‍ ഹാജി നാല്‍പ്പത് സെന്റ് ഭൂമി സൗജന്യമായി നല്‍കുന്നത്. നേരത്തെ എലിമെന്ററി വിദ്യാലയമായി വാളൂര്‍, കണ്ണമ്പത്ത്കുനി പ്രദേശത്ത് പ്രവര്‍ത്തിച്ചു വന്ന സ്‌കൂളാണ് പുളിമ്പാറോല്‍ മാപ്പിള ഗവണ്‍മെന്റ് എല്‍.പി സ്‌കൂളായി മാറിയത്. കലന്തര്‍ ഹാജി തന്റെ പിതാവിന്റെ സ്വത്തില്‍ നിന്ന് തനിക്ക് കിട്ടിയ വിഹിതത്തില്‍ നിന്ന് താല്‍പ്പത് സെന്റാണ് സ്‌കൂളിനായി നല്‍കിയത് .
ഇന്ന് കോടികള്‍ വിലവരുന്നതാണ് അന്ന് ഒരണ പോലും സ്വീകരിക്കാതെ നല്‍കിയ സ്‌കൂള്‍ നിലകൊള്ളുന്ന ഈ ഭൂമി. സ്‌കൂള്‍ എല്‍.പി യില്‍ നിന്നും യു.പിയായി ഉയര്‍ത്തുകയും സ്‌കൂളിന്റെ പ്രവര്‍ത്തനം ഏറെ ഉന്നതിയില്‍ എത്തുകയും ചെയ്തു. സ്‌കൂളിന് കെട്ടിടങ്ങള്‍ ഏറെ ഉണ്ടാവുകയും സ്ഥലം നല്‍കിയ കലന്തര്‍ ഹാജി മണ്‍മറയുകയും ചെയ്തതോടെ നാട്ടുകാരുംസ്‌കൂള്‍ പി.ടി.എ കമ്മിറ്റിയും സ്ഥലം നല്‍കിയ കലന്തര്‍ ഹാജിയുടെ പേര് ഒരു ബ്ലോക്കിനെങ്കിലും നല്‍കണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചു. ഇതിന്റെ ആവശ്യവുമായി പി.ടി.എ കമ്മറ്റി ഒരു ബ്ലോക്കിന് കലന്തര്‍ ഹാജിയുടെ പേരിടണമെന്ന് വിദ്യാഭ്യാസ വകുപ്പിനോടാവശ്യപ്പെട്ടു.
നിവേദനമായി കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് സമര്‍പ്പിക്കുകയും ചെയ്തു. നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടിക്കായി വകുപ്പിന് ഫയലുകള്‍ കൈമാറുകയും ചെയ്തു. എന്നാല്‍ സര്‍ക്കാറിനോ വിദ്യാഭ്യാസ വകുപ്പിനോ ഒരു ചെലവുമില്ലാത്ത ഉത്തരവിനായി പിന്നീട് വന്ന പി.ടി.എ കമ്മറ്റികളും പ്രധാനാദ്ധ്യാപകനും ഓഫിസുകള്‍ കയറിയിറങ്ങി മടുത്തു. വിദ്യാഭ്യാസ വകുപ്പിന്റെ കനിവ് പ്രതീക്ഷിച്ച് കലന്തര്‍ ഹാജിയുടെ കുടുംബവും കാത്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."