കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നു
പാലക്കാട്: ഒളിംപിക്‌സ്, കോമണ്‍വെല്‍ത്ത് തുടങ്ങിയ അന്തര്‍ദേശീയ കായിക മത്സരങ്ങളില്‍ മെഡല്‍ നേടുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടപ്പിലാക്കുന്ന എലൈറ്റ് അത്‌ലറ്റിക് ട്രെയനിങ് പദ്ധതിയിലേക്ക് കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നു.
2014-15, 2015-16 വര്‍ഷങ്ങളില്‍ ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ കഴിവ് തെളിയിച്ച 14 മുതല്‍ 23 വയസ് വരെ പ്രായമുള്ള കായികതാരങ്ങളെയാണ് തിരഞ്ഞെടുക്കുന്നത്. 100, 200, 400, 800, 1500, ലോങ് ജമ്പ്, ട്രിപ്പിള്‍ ജമ്പ് എന്നീ ഇനങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായാണ് സെലക്ഷന്‍ നടത്തുന്നത്. വിദേശ പരിശീലകന്റെ സേവനം ഉള്‍പ്പടെ ആധുനിക, അന്തര്‍ദേശീയ നിലവാരത്തിലുള്ള കായിക സൗകര്യവും, പരിശീലനവും, ഉന്നത നിലവാരത്തിലുള്ള അനുബന്ധ സൗകര്യങ്ങളും കായികതാരങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം.
2014-15,2015-16 വര്‍ഷങ്ങളില്‍ സ്‌കൂള്‍ നാഷണല്‍, ഇന്റര്‍ യൂനിവേഴ്‌സിറ്റി, യൂത്ത് നാഷണല്‍, ജൂനിയര്‍ നാഷണല്‍, സീനിയര്‍ നാഷണല്‍, ഓപ്പണ്‍ നാഷണല്‍ എന്നിവയില്‍ സ്വര്‍ണം, വെള്ളി, വെങ്കലം നേടിയ കായികതാരങ്ങള്‍ക്കാണ് ട്രയല്‍സില്‍ പങ്കെടുക്കാന്‍ അര്‍ഹത. താല്‍പര്യമുള്ള പുരുഷ വനിതാ കായികതാരങ്ങള്‍ കായിക ഇനങ്ങളില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി 2016 ഓഗസ്റ്റ് 17 ന് രാവിലെ ഏഴിന് തിരുവനന്തപുരം യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടത്തുന്ന ട്രയല്‍സില്‍ പങ്കെടുക്കണമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491 2505100.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."