മത്സ്യക്കുഞ്ഞ് വിതരണം ആരംഭിച്ചു
കാവുംമന്ദം: ഉള്‍നാടന്‍ മത്സ്യക്കൃഷി വാപിപ്പിക്കുന്നതിന് സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്കുള്ള മത്സ്യക്കുഞ്ഞ് വിതരണം ജില്ലയില്‍ ആരംഭിച്ചു.
കാവുംമന്ദത്ത് സംഘടിപ്പിച്ച മത്സ്യക്കുഞ്ഞ് വിതരണം തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു. അക്വാകള്‍ച്ചര്‍ കോഡിനേറ്റര്‍ ഷമീം അധ്യക്ഷനായി. ആദ്യഘട്ടത്തില്‍ തരിയോട്, പടിഞ്ഞാറത്തറ, കോട്ടത്തറ, വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, കണിയാമ്പറ്റ, മുള്ളംകൊല്ലി, എടവക, തിരുനെല്ലി എന്നീ പഞ്ചായത്തുകളിലെ അമ്പത് സെന്റില്‍ താഴെ വലിപ്പമുള്ള കുളങ്ങളില്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കാണ് വിതരണം നടത്തിയത്. വരും ദിനങ്ങളില്‍ വിവിധ ഘട്ടങ്ങളിലായി ബാക്കി പഞ്ചായത്തുകളിലും വിതരണം പൂര്‍ത്തിയാക്കും.
ടോം തോമസ്, ഫിഷറീസ് ഹെഡ് ക്ലര്‍ക്ക് വിനോദ്, പ്രൊജക്ട് അസി. അനു, കെ.ജെ ജോണ്‍, ഹുസൈന് പാറക്കണ്ടി, നിന്സോ ബേബി, ഡോ. അമല്‍ ജോസ്, സലീം വാക്കട, ജോണി പട്ടര്‍മഠം, ജോണ്‍ കറിവേപ്പില്, എന്‍.വി ജോസഫ്, എം.എം മാത്യു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."