രണ്ടാമത്തെ മികച്ച അധ്യാപക രക്ഷാകര്‍തൃസമിതി പുരസ്‌കാരം ഒഴുകൂര്‍ ജി.എം.യു.പി സ്‌കൂളിന്
കൊണ്ടോട്ടി: സംസ്ഥാനത്തെ ഏറ്റവും മികച്ച അധ്യാപക രക്ഷാകര്‍ തൃസമിതിക്കുള്ള രണ്ടാമത്തെ പുരസ്‌കാരം ഒഴുകൂര്‍ ജി.എം.യു.പി സ്‌കൂള്‍ നേടി. നാലുലക്ഷം രൂപയും ട്രോഫിയും പ്രശസ്തിപത്രവുമാണ് സമ്മാനം. 2012-13, 2015-16 വര്‍ഷങ്ങളില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടി സംസ്ഥാന അവാര്‍ഡിന് പരിഗണിക്കപ്പെട്ടിരുന്നു. 2016-17 അധ്യയനവര്‍ഷത്തെ പി.ടി.എയുടെ നേതൃത്വത്തില്‍ നടന്ന വിവിധ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്.
ജനകീയപങ്കാളിത്തത്തോടെ മുഴുവന്‍ യു.പി ക്ലാസുകളും സ്മാര്‍ട്ടാക്കിയ ആദ്യസര്‍ക്കാര്‍ പ്രൈമറിവിദ്യാലയം, കുട്ടികളുടെ പഠനിലവാരം ഉയര്‍ത്താനുള്ള ഒന്നിച്ചിരിക്കാം പദ്ധതി, പ്രതിഭകളായ കുട്ടികളുടെ മത്സരക്ഷമതവര്‍ധിപ്പിക്കാനുള്ള പദ്ധതിയായ ഇനിയും മുന്നോട്ട്, പിന്നാക്കകാരായ കുട്ടികളെ കൈപിടിച്ചുയര്‍ത്താനുള്ള ഒപ്പത്തിനൊപ്പം പദ്ധതി, കുട്ടികള്‍ക്ക് ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുവാനായി ലീപ് പദ്ധതി, ഹിന്ദിയില്‍ പ്രാവീണ്യം സൃഷ്ടിക്കുന്നതിനായി സരള്‍ ഹിന്ദി പരിപാടി, ഉറുദു പഠനം സുഗമമാക്കുന്നതിന് കാര്‍വാനെ ഉറുദു തുടര്‍ പരിപാടി, അറബി പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള അലിഫ് പദ്ധതി തുടങ്ങിയ നടപ്പിലാക്കി വരികയാണ്.
കെ ജാബിറിന്റെ നേതൃത്വത്തിലുള്ള 21 അംഗ അധ്യാപക രക്ഷാകതൃസമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സ്‌കൂളിന്റെ വിവിധ പ്രദേശങ്ങളിലായി രൂപീകരിച്ച 16 നാട്ടുകൂട്ടങ്ങള്‍ ഇതിന് പിന്തുണ നല്‍കുന്നു. ലഹരിവിരുദ്ധ ക്ലബ്ബിനുള്ള സംസ്ഥാനത്തെ പ്രഥമ പുരസ്‌കാരം വിദ്യാലയത്തിനായിരുന്നു.
കൂടാതെ ശ്രേഷ്ഠ ഹരിതവിദ്യാലയം, നന്മ അവാര്‍ഡ്, നല്ലപാഠം അവാര്‍ഡ്, ഊര്‍ജസംരക്ഷണഅവാര്‍ഡ് തുടങ്ങിയവയും നേടിയിട്ടുണ്ട്. പൊടിപടലമില്ലാത്ത സ്‌കൂള്‍ അന്തരീക്ഷം, സ്മാര്‍ട്ട് എല്‍.പി ക്ലാസുകള്‍ തുടങ്ങിയവയാണ് അടുത്തു നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."