റിട്ട. എസ്.ഐക്കും കുടുംബത്തിനും നേരെ വധശ്രമം; ക്വട്ടേഷന്‍ സംഘത്തിലെ സൂത്രധാരന്‍ പിടിയില്‍
വണ്ടൂര്‍: റിട്ട. എസ്.ഐയെയും കുടുംബത്തെയും വീട്ടില്‍ കയറി വധിക്കാന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തിലെ സൂത്രധാരന്‍ വണ്ടൂര്‍ പൊലിസിന്റെ പിടിയില്‍. വേങ്ങര കൊളപ്പുറത്ത് വെണ്ണേക്കോട് ഉഷസില്‍ സജീഷിനെയാണ് (38) പ്രത്യേക അന്വേഷണ സംഘം വണ്ടൂരില്‍ അറസ്റ്റ് ചെയ്തത്. എടവണ്ണ സ്വദേശിയായ റിട്ട. എസ്.ഐ വടക്കന്‍ മുഹമ്മദിനെയും കുടുംബത്തെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
ഓഗസ്റ്റ് നാലിനാണ് കേസിനാസ്പദമായ സംഭവം. എടവണ്ണ സ്വദേശിയായ റിട്ട. എസ്.ഐ വടക്കന്‍ മുഹമ്മദിനെയും കുടുംബത്തെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നത് ഇങ്ങനെ. റിട്ട. എസ്.ഐയുടെ മകന് സഹീര്‍ വിദേശത്ത് മൊബൈല്‍ ബിസിനസ് നടത്തുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടിനെ സംബന്ധിച്ചുള്ള തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചത്.നാട്ടില്‍ തിരിച്ചെത്തിയ സഹീറിനെ ക്വട്ടേഷന്‍ സംഘത്തലവന് വിദേശത്ത് നിന്ന് പലതവണ ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. പണമിടപാട് സംഘത്തിലെ പ്രധാനിയുടെ സുഹൃത്താണ് പിടിയിലായ സജീഷ്. ആലുവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തെ ക്വട്ടേഷന്‍ ഇടപാട് ഏല്‍പ്പിച്ചത് സജീഷാണ്. സഹീറിനുണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപയുടെ ബാധ്യത പിതാവ് വീട്ടിയിരുന്നെങ്കിലും അമിതാദായം ആവശ്യപ്പെട്ട് വീണ്ടും ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തല്‍ തുടരുകയായിരുന്നു. ഇത് സംബന്ധിച്ച് പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന് പരാതി നല്‍കുകയും പണമിടപാട് സംബന്ധിച്ചുള്ള വിവരങ്ങള്‍ പൊലിസ് അന്വേഷിച്ച് വരികയും ചെയ്തിരുന്നു.
ഇതിനിടയിലാണ് കുടുംബത്തിന് നേരെ അക്രമമുണ്ടായത്. രാത്രിയില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച ഇന്നോവ കാറിലെത്തിയ സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും ഉറങ്ങിക്കിടക്കുകയായിരുന്ന സഹീറിനെ വലിച്ചിറക്കി മര്‍ദിക്കുകയുമായിരുന്നു. പണം തിരിച്ചു നല്കാന് അവധി ആവശ്യപ്പെട്ടിട്ടും ഇത് വകവെക്കാതെ സഹീറിനെ കാറിന്റെ ഡിക്കിയില്‍ കയറ്റി കൊണ്ടുപോകാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച മകളും ഭാര്യയും എസ്.ഐയും ഇടപാടുകള്‍ക്ക് തങ്ങള്‍ പരിഹാരം കാണാമെന്ന് പറഞ്ഞിട്ടും സംഘം പിന്തിരിഞ്ഞില്ല. ഇതിനിടയില്‍ എസ്.ഐ പൊലിസിനെ വിവരമറിയിക്കാന്‍ ശ്രമിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെ അക്രമികള്‍ എസ്.ഐയുടെ തലക്ക് വടിവാള്‍ കൊണ്ട് വെട്ടുകയും തടയാന്‍ ചെന്ന ഭാര്യയെയും മകളെയും അക്രമിക്കുകയുമായിരുന്നു. വീട്ടില്‍ നിന്ന് നിലവിളി ഉയര്‍ന്നതോടെ സമീപവാസികള്‍ ഓടികൂടി.
ഇതോടെ ക്വട്ടേഷന്‍ സംഘം രക്ഷപ്പെടുകയായിരുന്നു.തുടര്‍ന്ന്് നാട്ടുകാരും പൊലിസും എസ്.ഐയെയും കുടുംബത്തെയും മഞ്ചേരി മെഡിക്കല്‍ കോളജിലെത്തിച്ചു. ഇതിനിടയില്‍ വിവരമറിഞ്ഞ ബന്ധുക്കള്‍ കാരക്കുന്ന് ജങ്നില്‍ ക്വട്ടേഷന്‍ സംഘം സഞ്ചരിച്ച വാഹനം തടഞ്ഞു. എന്നാല്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്വട്ടേഷനെടുക്കുന്ന സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് വണ്ടൂര്‍ പൊലിസ് സി.ഐ എ.ജെ ജോണ്സണ് പറഞ്ഞു. എ.എസ്.ഐമാരായ എം.അസൈനാര്‍, സി.പി സന്തോഷ്, സി.പി മുരളി, കെ.ബഷീര്‍, സി.പി.ഒമാരായ രാജന്, അനീഷ് ചാക്കോ, ജിറ്റ്സ്, എന്‍.ടി കൃഷ്ണകുമാര്‍, ഷൈജു, സ്വയംപ്രഭ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."