ഗോമതി തീരത്തെ രുചി വൈവിധ്യങ്ങളുമായി ത്രിപുര സംഘത്തിന്റെ ഫുഡ്കോര്‍ട്ട്
എടപ്പാള്‍: സരസ് മേളയില്‍ ഫുഡ്കോര്ട്ടൊരുക്കി ത്രിപുരയിലെ ഗോമതി നദിയുടെ തീരത്തുനിന്നുള്ള സംഘവും. ബിരിയാണി വിത്ത് ചിക്കന്‍, പൂരി സബ്ജി എന്നിവയാണ് പ്രധാനമായും ഇവര്‍ ഫുഡ്കോര്ട്ടില് തയാറാക്കിയിട്ടുള്ളത്. ത്രിപുര സ്പെഷ്യല്‍ അരിയായ ഗോബിന്ദ ഭോഗ് അരിയാണ് ഇവര്‍ ബിരിയാണിക്കായി ഉപയോഗിച്ചിട്ടുള്ളത്. 100 രൂപയാണ് ബിരിയാണി വിത്ത് ചിക്കന്‍ വില.
ത്രിപുരയിലെ ഏറ്റവും വലിയ നദിയാണ് ഗോമതി. ഇതേ പേരിലാണ് ഇവരുടെ ജില്ലയും. നാട്ടിലും ഇപ്പോള്‍ നല്ല മഴക്കാലമാണെന്ന് സംഘത്തെ നയിക്കുന്ന പൂനം ഷാ പറഞ്ഞു. ജമാതിയ ആദിവാസി ഗോത്രത്തില്‍നിന്നുമുള്ള അംഗമായ റോണിത ജമാതിയയും ഇവരുടെകൂടെ മേളയ്ക്കെത്തിയിട്ടുണ്ട്. ജമാതിയ അടക്കം 19 തരം ആദിവാസി വിഭാഗങ്ങള്‍ ത്രിപുരയിലുള്ളതായി ഇവര്‍ പറയുന്നു. മൂന്ന് ഭാഗവും ബംഗ്ലാദേശിനോട് അതിര്‍ത്തി പങ്കിടുന്ന ത്രിപുരയിലെ മറ്റൊരു പ്രധാന ജനവിഭാഗം ബംഗാളി വിഭാഗമാണ്. ബംഗ്ലാദേശില്‍ നിന്നും വര്‍ഷങ്ങള്‍ക്കുമുമ്പ് കുടിയേറിയവരാണ് ഇവര്‍. ആറുപേരടങ്ങുന്ന ഈ സംഘവും മേളക്കെത്തിയിട്ടുണ്ട്. കേരളത്തിലെ ആളുകളെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍ 'ബഹുത് അഛാ' എന്നായിരുന്നു സ്റ്റേറ്റ് റൂറല്‍ ലൈവ്ലി ഹുഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ പൂനം ഷായുടെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."