ചരക്കുലോറിയും ബസും കൂട്ടിയിടിച്ച് 16 പേര്‍ക്ക് പരുക്ക്
വളാഞ്ചേരി: വളാഞ്ചേരിയില്‍ നിന്നു പട്ടാമ്പിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിര്‍ദിശയില്‍ നിന്നു വരികയായിരുന്ന ചരക്കുലോറിയും കൂട്ടിയിടിച്ച് അപകടം. വളാഞ്ചേരി-പട്ടാമ്പി റോഡില്‍ കോട്ടപ്പുറം തോടിന് സമീപം ഇന്നലെ രാവിലെ ഒന്‍പതോടെയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളുടെയും മുന്‍ഭാഗം തകര്‍ന്നു.
ബസ് യാത്രക്കാരായ പുന്നത്തല മുങ്ങാട്ടു ഇല്ലത്ത് മൂസ(56), തെഴുവാനൂര് കായല്‍മഠത്തില്‍ മൊയ്തീന്‍കുട്ടി(54), പൊന്മുണ്ട പൈനാട്ട് മുഹമ്മദ് ഉനൈസ്(18), എടയൂര്‍ നോര്‍ത്ത് വളപ്പില്‍ രമേശ്(33), കരേക്കാട് വടക്കേ പീടിയേക്കല്‍ സുഹൈബ്(24), കാവുംമ്പുറം നടക്കാവില്‍ നിഷാദ്(25), വടക്കുംപുറം കുമ്മനാട്ടുചോല രക്ഷ്മി(39), കൊളത്തൂര്‍ ചക്കാട്ടപറമ്പില് ഉമ്മര്‍(61), വളാഞ്ചേരി സ്വദേശികളായ നടുത്തൊടിയില്‍ സഹീര്‍(21), പാലാറ ജലീസ് ജമാല്‍(25), ചോറ്റൂര്‍ മനിയകാവില് മുകേഷ്(28), വെണ്ടല്ലൂര്‍ മുല്ലപ്പള്ളി പ്രിയ(30), വൈലത്തൂര്‍ കള്ളിക്കല്‍ മൊയ്തീന്(42), എടപ്പലം ആന്തൂരതൊടി വേലായുധന്(43), ബസ് ഡ്രൈവര്‍ പറവണ്ണൂര്‍ അലീല് ഇല്ലത്ത് മുഹമ്മദ് സലീഖ്(25), കണ്ടക്ടര്‍ വെട്ടം പാറമ്മല്‍ പറമ്പില്‍ മുസ്തഫ(30) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."