ഫണ്ട് സംബന്ധിച്ച വിവാദം: രാജാസ് ശതാബ്ദി ആഘോഷ കമ്മിറ്റി പിരിച്ചുവിട്ടു
നീലേശ്വരം: ശതാബ്ദിയാഘോഷ പരിപാടികള്‍ പൂര്‍ത്തിയാകും മുമ്പ് രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കണ്ടണ്ടണ്ടണ്ടണ്ടണ്ടണ്ടൂള്‍ ആഘോഷ കമ്മിറ്റി പിരിച്ചു വിടാന്‍ തീരുമാനം. ഇന്നലെ വൈകിട്ടു ചേര്‍ന്ന സംഘാടക സമിതിയുടെ നിര്‍ണായക യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
തുടര്‍ന്നുള്ള പരിപാടികള്‍ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ നടത്താനും 2018 ഏപ്രിലില്‍ പകിട്ടാര്‍ന്ന സമാപന പരിപാടി നടത്താനും തീരുമാനിച്ചു. മുന്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ ചെയര്‍മാനും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.ഇ വിഷ്ണു നമ്പൂതിരി കണ്‍വീനറുമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ച് ജൂണിലാണു ശതാബ്ദിയാഘോഷ പരിപാടികള്‍ തുടങ്ങിയത്. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനായിരുന്നു ഉദ്ഘാടനം ചെയ്തത്. വൈവിധ്യമാര്‍ന്ന പ്രതിമാസ പരിപാടികളും പകിട്ടോടെ സമാപനവും നടത്താനായിരുന്നു തീരുമാനം. ജൂലൈയില്‍ സാഹിത്യ ക്യാംപ് നടത്തി.
ഓഗസ്റ്റില്‍ പരിപാടികളൊന്നും നടന്നില്ല. ഇതിനിടെ സ്മരണികാ കമ്മിറ്റി മുന്‍കൈയെടുത്തു സ്മരണികയിലെ ലേഖകര്‍ക്കായി ഏകദിന ശില്‍പശാല നടത്തിയിരുന്നു. ശതാബ്ദിയാഘോഷം കൊഴുപ്പിക്കാന്‍ അഖിലേന്ത്യാ പ്രദര്‍ശനവും നടത്താന്‍ തീരുമാനിച്ചിരുന്നു. പ്രദര്‍ശന കമ്മിറ്റിക്കു മുന്‍കൂറായി പി.ടി.എ ഫണ്ടില്‍ നിന്നു അഞ്ചു ലക്ഷം രൂപ നല്‍കണമെന്ന നിര്‍ദേശം ഉയര്‍ന്നെങ്കിലും പി.ടി.എ ഫണ്ട് വിദ്യാര്‍ഥി ക്ഷേമത്തിനല്ലാതെ ഉപയോഗിക്കാനാകില്ലെന്നു പ്രധാനാധ്യാപിക നിലപാടെടുത്തു.
പൊതുപിരിവു തുടങ്ങാത്ത സാഹചര്യത്തില്‍ താല്‍ക്കാലിക സഹായമായി അഞ്ചു ലക്ഷം രൂപ പി.ടി.എ ഫണ്ടില്‍ നിന്നു നല്‍കാനായിരുന്നു ആലോചന. ഇതേച്ചൊല്ലി ഉയര്‍ന്ന അഭിപ്രായ വ്യത്യാസങ്ങള്‍ മൂര്‍ച്ഛിച്ചാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളില്‍ എത്തിയത്.
ശതാബ്ദിയാഘോഷം ഗംഭീരമായി നടത്താനും ഓഡിറ്റോറിയം ഉള്‍പ്പെടെയുള്ള ബഹുനില കെട്ടിടം സ്‌കൂളിനു ശതാബ്ദി സമ്മാനമായി നല്‍കാനുമായിരുന്നു സംഘാടക സമിതിയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."