HOME
DETAILS
MAL
കനത്ത മഴ: ദക്ഷിണ കന്നഡ ജില്ലയിലും നാശം
backup
August 31 2017 | 05:08 AM
മംഗളൂരു: ദക്ഷിണ കന്നഡ ജില്ലകളില്‍ മഴ കനത്തതോടെ കനത്ത നാശനഷ്ടം നേരിടുന്നു. ഒരാഴ്ചക്കിടെ ദക്ഷിണ കന്നഡയിലെ ബണ്ട്വാള്‍, സുള്ള്യ, പുത്തൂര്‍ താലൂക്ക് തുടങ്ങിയ ഭാഗങ്ങളിലൊക്കെയും കനത്ത മഴയാണ് ഉണ്ടായത്. ശക്തമായ മഴയുംകാറ്റും ഉണ്ടായതോടെ ഈ ഭാഗങ്ങളില്‍ കൃഷി നാശത്തിനു പുറമേ വീടുകള്‍ തകര്‍ന്നും മറ്റും കനത്ത നാശമുണ്ടായിട്ടുണ്ട്. വീടു തകര്‍ന്നു വീണു സുള്ള്യ താലൂക്കിലെ മാര്ക്കനച്ച കൊട്ടറികെ സ്വദേശിയായ എഴുപത്തഞ്ചുകാരന് മരിച്ചിരുന്നു. മഴയില്‍ വന്‍ കൃഷി നാശമുണ്ടായതോടെ കൃഷി ചെയ്തു ഉപജീവനം നടത്തുന്നവര്‍ ദുരിതത്തിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."